എഫ് സി മേല്‍മുറി 2 ന്യു കാസില്‍ 2

ആസിഫ് സൈബക്ക് പറാഞ്ചീരി
       മൊറയൂര്‍ : റോ‍യല്‍ റൈന്‍ബൊ സെവന്‍സ് ഫുട്ബോളില്‍ ഇന്നലെ നടന്ന അത്യന്തം ആവേശകരമായ മത്സരത്തില്‍ എഫ് സി മേല്‍മുറിയും ന്യു കാസില്‍ കൊട്ടപ്പുറവും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ആവേശകരമായ കളിയുടെ എട്ടാം മിനുട്ടില്‍ അനസ് നേടിയ ഗോളിലൂടെ എഫ് സി മേല്‍മുറി മുന്നിലെത്തിയപ്പോള്‍ ആദ്യ പകുതി അവസാനിക്കാനിരിക്കെ ഇരുപത്തി ഒമ്പതാം മിനുട്ടില്‍ സെന്റെര്‍ ഫോര്‍വേര്‍ഡ് ഷമീര്‍ ന്യൂ കാസിലിന്‍ വേണ്ടി സമനില ഗോള്‍ കണ്ടെത്തി രണ്ടാം പകുതിയുടെ പതിനഞ്ചാം മിനുട്ടില്‍ വലത് വിങ്ങില്‍ നിന്ന് കിട്ടിയ ക്രോസ്സ് പാസ് ഗോളാക്കി മാറ്റിയ നൈജീരിയന്‍ താരം എമാക എഫ് സി യെ വീണ്ടും മുന്നിലെത്തിച്ചു(സ്കോര്‍ 2.1) കളി അവസാനിക്കാന്‍ മിനുട്ടുകള്‍ ശേഷിക്കെ എഫ് സി യുടെ ഗോള്‍കീപെര്‍ കന്തസ്വാമി വരുത്തിയ പിഴവിലൂടെ വിദേശ താരം അന്‍സാരി ന്യൂ കാസില്‍ ന് വേണ്ടി സമനില ഗോള്‍ നേടി,  മത്സരം 2.2 ല്‍ അവസാനിച്ചു (ജിദ്ധയിലെ മഴയും വെള്ളപൊക്കവും മൂലം “എന്റെ മോങ്ങം ന്യൂസ് ബൊക്സിന്റെ” ഇന്റര്‍നെറ്റ് സംവിധാനം തകരാറിലായതിനാല്‍ ഈ റിപ്പോര്‍ട്ട് ഇന്നലെ പ്രസിദ്ധീകരിക്കാന്‍ സാധിക്കാതിരുന്നതില്‍ ഖേദിക്കുന്നു) 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment