വിദ്യാര്‍ഥികളുടെ യാത്രാ ക്ലേശം ഭാഗം 3

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
വിദ്യാര്‍ഥികളുടെ യാത്രാ ക്ലേശം. ഭാഗം 3    

     സ്‌കൂള്‍ കുട്ടികളുടെ ബസ് യാത്രായെ കുറിച്ചു പറയുമ്പോള്‍ ഇതിലൊക്കെ നമുകെന്ത് കാര്യം എന്ന നിലയിലാണ് നാട്ടുകാരുടെ ചില സമീപനങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്. സ്‌കൂള്‍ സമയത്ത് കുട്ടികള്‍ കയറുന്ന ബസ്സില്‍ തിരക്കെന്നും പറഞ്ഞ് യാത്രചെയ്യാതെ മാറിനില്‍ക്കുന്ന മുതിര്‍ന്നവര്‍ തൊട്ടു പിറകെ വരുന്ന കെ എസ് ആര്‍ ടി സി യുടെ ടി.ടി യിലേക്ക് ഓടി കയറുന്ന കാഴ്ച് കാണുമ്പോള്‍ എന്തിനു ഇവരുടെ മക്കളെ നമ്മള്‍ പേറണമെന്ന് വല്ല പ്രെവറ്റ് ബസ്സുകാരും ചിന്തിച്ചാല്‍ അതിലെന്താണ് തെറ്റ്..? 
        ഇന്ന് ടി.ടി.യുടെ അതിപ്രസരം മൂലം പല സ്വകാര്യ ബസ്സുകളും കോഴിക്കോട് റൂട്ടില്‍നിന്ന് പിന്‍ വലിയുകയും പകരം വരുന്ന സര്‍ക്കാര്‍ വണ്ടിയില്‍ നമ്മുടെ റൂട്ടില്‍ വിദ്യാര്‍ഥി കണ്‍ഷസന്‍ അനുവധിക്കാത്തതും യാത്രാ ക്ലേശം സങ്കീര്‍ണമാക്കുകയാണ്. മലപ്പുറം ഡിപ്പോക്ക് കീഴില്‍  കെ എസ് ആര്‍ ടി സി തിരൂര്‍ - മഞ്ചേരി മലപ്പുറം-പെരിന്തല്‍മണ്ണ പെരിന്തല്‍മണ്ണ-വളാഞ്ചേരി തുടങ്ങിയ റൂട്ടുകളില്‍ അവിടത്തെ ജനപ്രധിനിതികളുടെ ശക്തമായ സമ്മര്‍ദം കാരണം വിദ്യാര്‍ഥി കണ്‍ഷസന്‍ അനുവദിച്ചപ്പോള്‍ നമ്മുടെ രാഷ്ട്രീയക്കാരുടെയോ ജനപ്രധിനിതികളുടെയോ ഭാഗത്ത് നിന്നു ഇക്കാര്യത്തില്‍ യാതൊരു ശ്രമവും അക്കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നത് പ്രതേകം പരാമര്‍ശിക്കേണ്ടതാണ്.
         ഇന്ന് നാട്ടിലെ ഒട്ടുമിക്ക സ്‌കൂളുകള്‍ക്കും സ്വന്തമായി ബസ്സുകള്‍ ഉണ്ടങ്കിലും അതില്‍ ഉള്‍കൊള്ളുന്നതിനപ്പുറമാണ് കുട്ടികളുടെ എണ്ണം. പലപ്പോഴും സ്‌കൂള്‍ബസ്സില്‍ കുട്ടികളെ കുത്തി നിറച്ച് പോവുന്ന കാഴ്ച്ച ഒരു നെഞ്ചിടിപ്പോടെ മാത്രമെ നമുക്കു കാണാന്‍ കഴിയൂ. ഇതിനകം ഒന്നു രണ്ട് പ്രാവിശ്യം ഓവര്‍ ലോഡിനു സ്‌കൂള്‍ ബസ്സുകളെ മോട്ടോര്‍ വാഹന വകുപ്പു പിഴ ചുമത്തിയിരുന്നു. പത്തും പതിനഞ്ചും വര്‍ഷം സ്വകാര്യ ബസ്സായി നിരത്തില്‍ ചീറിപാഞ്ഞ് കുതിപ്പെല്ലാം കിതപ്പായ സമയത്ത് മഞ്ഞകുപ്പായം അണിഞ്ഞ വൃദ്ധരാണ് ഒട്ടുമിക്ക സ്‌കൂള്‍ ബസ്സുകളും എന്നിരിക്കെ ഇവക്കൊക്കെ താങ്ങാന്‍ കഴിയുന്നതിനപ്പുറത്താണ് അതില്‍ കയറ്റുന്ന കുട്ടികളുടെ എണ്ണം. വിലപെട്ട ഏതാനും ജീവിതങ്ങള്‍ തട്ടി തെറിപ്പിച്ച ഒരു സ്‌കൂള്‍ ബസ് ദുരന്തത്തില്‍ നെട്ടി വിറങ്ങലിച്ചതാണ് നമ്മുടെ നാട്. അനുഭവങ്ങളില്‍ നിന്നു നമ്മള്‍ പാഠം ഉള്‍കൊള്ളണം.

       മഞ്ചേരിയില്‍ നിന്നും മലപ്പുറത്ത് നിന്നും കോഴികോട് വരെ കെ എസ് ആര്‍ ടി സിക്ക് കണ്‍സഷന്‍  അനുവദിക്കുകയാണങ്കില്‍ 40 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള മഞ്ചേരി മലപ്പുറം കൊണ്ടോട്ടി ഫറോക്ക് എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആ സൗകര്യം ഉപയോഗിക്കാമെന്നതിനാല്‍ ഇക്കാര്യത്തില്‍ സംഘടനകളും ജനപ്രധിനിതികളും ഒന്ന് ശ്രദ്ധചെലുത്തേണ്ടതുണ്ട്. സ്‌കൂള്‍ അധികാരികള്‍ വാഹന സൗകര്യം ഒന്നു കൂടി വിപുലപെടുത്തണം.  നിലവില്‍ സ്റ്റോപ്പില്‍ നിറുത്താതെ കുട്ടികളെ ഓടിക്കുന്ന ബസ്സുകള്‍ക്ക് “നമ്മുടെ സ്റ്റോപ്പൊന്നു കാണിച്ച് കൊടുക്കാനും” അര്‍ജന്റുള്ളവര്‍ക്ക് മുന്‍പ് അറവങ്കരകാര്‍ കാണിച്ച പോലെ ഒരു ചൂടുചായ വാങ്ങികൊടുക്കാനും നാട്ടിലെ ചെറുപ്പക്കാര്‍ തയ്യാറാവേണ്ടി വരും. അതോടൊപ്പം തന്നെ കുട്ടികളെ വരിനിര്‍ത്തി കയറ്റി ബസ്സുകാരോട് നല്ല രീതിയില്‍ സഹകരിക്കാനും അവരുടെ സെകന്റുകള്‍ മണിക്കുറിനെക്കാളും വിലപെട്ടതാണെന്നു തിരിച്ചറിയാനും നമ്മള്‍ തയ്യാറാവണം
(അവസാനിച്ചു)

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment