എടപ്പാള്‍ 4-2 നു വിജയിച്ചു

ആസിഫ് സൈബക് പറാഞ്ചീരി
                    മൊറയൂര്‍ : റോയല്‍ റൈന്‍‌ബോ ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുഡ്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്നത്തെ ആവേശ്വോജ്ജ്വലമായ മത്സരത്തില്‍ സ്‌കൈ ബ്ലു എടപ്പാള്‍ കെ.കെ.സി.സി.കുട്ടാലുങ്ങലിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപെടുത്തി.
      മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുപത്തി ഒമ്പതാം മിനുട്ടില്‍ കൂട്ടാലുങ്ങലിന്റെ പ്രശാന്ത് തൊടുത്തുവിട്ട അസ്‌ത്രം സ്‌കൈ ബ്ലു എടപ്പാളിന്റെ ഗോള്‍ വലയം കുലുക്കിയതോടെ ഗ്യാലറിയില്‍ ആരവങ്ങളുയര്‍ന്നു. അതിനു ശേഷം ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ലങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത സ്‌കൈ ബ്ലു എടപ്പാള്‍ ശര വേഗത്തിലുള്ള മുന്നേറ്റം നടത്തിയപ്പോള്‍ അഞ്ചാം മിനുട്ടില്‍  ഫോര്‍വേഡ് അസ്‌ലം എടപ്പാളിനു സമനില നേടി കൊടുത്തു. തുടര്‍ന്ന് പതിനൊന്നാം മിനുട്ടിലും പതിമൂന്നാം മിനുട്ടിലുമായി നൈജീരിയന്‍ താരം മൈക്കിളിന്റെ ബൂട്ടില്‍ നിന്നു പിറന്ന ഇരട്ട ഗോള്‍ സ്‌കൈ ബ്ലു എടപ്പാളിനു വെക്തമായ മുന്‍‌തൂക്കം നേടികൊടുത്തു.
      ഇതിനിടിയല്‍ കൂട്ടാലുങ്ങല്‍ നടത്തിയ പല മുന്നേറ്റങ്ങളും ഉരുക്കു മതില്‍ തീര്‍ത്ത് തകര്‍ത്ത എടപ്പാളിന്റെ സ്റ്റോപ്പര്‍ ബാക്ക് സാജുദ്ധീന്‍ സെന്ററില്‍ നിന്നു തൊടുത്ത് വിട്ട പന്ത് ഗോളിയേയും മറികടന്ന് പതിനെട്ടാം മിനുട്ടില്‍ ഗോള്‍ വലയം ചലിപ്പിച്ചതോടെ ഒന്നിനെതിരെ നാലു ഗോളുകളുമായി സ്‌കൈ ബ്ലു എടപ്പാള്‍ വിജയമുറപ്പിച്ച ലഹരിയിലായിരുന്നു. ശേഷം ഇരുപത്തി രണ്ടാമത്തെ മിനുട്ടില്‍ റഫറി എടപ്പാളിനെതിരായി വിധിച്ച പനാല്‍ട്ടി കിക്കിലൂടെ നൈജീരിയന്‍ താരം ഇമ്മാനുവല്‍ കൂട്ടാലുങ്ങലിന്റെ സ്‌കോര്‍ ബോര്‍ഡില്‍ രണ്ടാമതൊന്നും കൂടി എഴുതി ചേര്‍ത്തു (4-2). 
നാളെ: എഫ് സി മേല്‍മുറി v/s ന്യൂ കാസില്‍ കൊട്ടപ്പുറം

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment