ജാബിര്‍ മൂന്നാം സ്ഥാനം നേടി

സ്‌പോര്‍ട്സ് ലേഖകന്‍
    തിരുവനന്തപുരം: സംസ്ഥാന കേരളോത്സവത്തില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ മൂന്നാം സ്ഥാനം നേടി ജാബിര്‍ മോങ്ങം മലപ്പുറം ജില്ലയുടെ അഭിമാന താരമായി. ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് മാത്രം അവസരമുള്ള സംസ്ഥാന തല മത്സരങ്ങളില്‍ പതിനാല് ജില്ലകളില്‍ നിന്നായി എത്തിയ 27 കായികതാരങ്ങള്‍ അണിനിരന്ന 400 മീറ്ററില്‍ 24 പേരെയും പിന്തള്ളിക്കൊണ്ടാണ് നമ്മുടെ നാടിന്റെ ഈ മാണിക്യം ജില്ലയുടെ മാനം ഉയര്‍ത്തി പിടിച്ചത്. ദേശീയ തല മീറ്റില്‍ മൂന്നാം സ്ഥാനക്കാരെ പരിഗണിക്കാത്തതില്‍ ജാബിറിനു വിശമമുണ്ട്.എങ്കിലും വരും വര്‍ഷങ്ങളില്‍ കുറെ കൂടി മെച്ചപെട്ട പ്രകടനം കാഴ്‌ച്ചവെക്കാമെന്ന പ്രതീക്ഷയിലാ‍ണ് ജാബിര്‍ .    
         മലപ്പുറം ജില്ലക്കിത് ഇരട്ട നേട്ടമാണ്. 400 മീറ്ററില്‍ ഒന്നാം സ്ഥാനവും മലപ്പുറം ജില്ല തന്നെയാണ് നേടിയത്.പഞ്ചായത്തിലും ബ്ലോക്കിലും ജില്ലയിലും ഇപ്പോള്‍ സംസ്ഥാ‍ന തലത്തിലും വിജയിച്ച് നാടിനു മൊത്തം അഭിമാനിക്കാവുന്ന നേട്ടം കൊയ്‌തെടുത്ത ജാബിര്‍ കാര്യമായ പരിശീലനങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഇതു വരെ എത്തിയത്. ഈ കായിക താരത്തിനാവിശ്യമായ സഹായ സഹകരണം നല്‍കി ഉയര്‍ത്തികൊണ്ട്‌വരാന്‍ നാടും ഗ്രാമപഞ്ചായത്തും ശ്രമിക്കുകയാ‍ണങ്കില്‍ നാളെ രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തി പിടിക്കാന്‍ കഴിവുള്ള ഒരു ഓട്ടകാരനെ നമ്മുടെ നാടിനു ലഭിച്ചേക്കാം. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment