ജാബിറിനെ ദര്‍ശന അനുമോദിച്ചു.

മോങ്ങം ബ്യൂറോ
               മോങ്ങം: കേരളോത്സവത്തില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ പഞ്ചായത്ത് മുതല്‍ സംസ്ഥാന തലം വരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജാബിറിനെ ദര്‍ശന ക്ലബ്ബ് ജനറല്‍ ബോഡി യോഗം അനുമോദിച്ചു. മോങ്ങം ദര്‍ശന ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിനെ പ്രധിനിതീകരിച്ച് കേരളോത്സവത്തില്‍ പങ്കെടുത്ത ജാബിര്‍ സംസ്ഥാന തലത്തില്‍ 400 മീറ്ററില്‍ മൂന്നാം സ്ഥാനം നേടി നാടിന്റെയും ക്ലബ്ബിന്റെയും അഭിമാനം ഉയര്‍ത്തിപിടിച്ചിരിക്കുയാണെന്നും തുടര്‍ന്നും ഉയരങ്ങള്‍ കീഴടക്കാന്‍ ജാബിറിനു ഇതൊരു തുടക്കമാവട്ടെ എന്നും യോഗത്തില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു.
                കെ.എം.ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദര്‍ശന ഗള്‍ഫ് കോ-ഓഡിനേഷന്‍ കമ്മിറ്റി മെമ്പര്‍ ശിഹാബ്.സി. കൂനേങ്ങല്‍ ഉത്ഘാടനം ചൈതു. ബ്ലോക്ക് കേരളോത്സവ സര്‍ട്ടിഫിക്കറ്റ് കെ.അബ്ദുറഹ്‌മാന്‍ ജാബിറിനു കൈമാറി. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളെല്ലാം ജാബിറിനെ അനുമോദിച്ചു സംസാരിച്ചു. കെ.ഉസ്‌മാന്‍ മൂച്ചിക്കുണ്ടില്‍ സ്വാഗതവും റഷീദ്.പി നന്ദിയും പറഞ്ഞു.
                അനുമോദന ചടങ്ങ് കാരണം സമയപരിമിധി മൂലം യോഗം അവസാനിപ്പിക്കേണ്ടതായി വന്നതിനാല്‍ ക്ലബ്ബ് ഭാരവാഹി തിരഞ്ഞെടുപ്പ് അടുത്ത ഞായറാഴ്ച്ചയോടെ പൂര്‍ത്തീകരിക്കുകയൊള്ളുവെന്നു തിരഞ്ഞടെപ്പു ചുമതലയുള്ള സീനിയര്‍ മെമ്പര്‍ കെ.എം.ഫൈസല്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment