എം.എസ്.എഫ് സമ്മേളനം സമാപിച്ചു


       ഒഴുകൂര്‍ : മൊറയൂര്‍ പഞ്ചായത്ത് എം.എസ്.എഫ് പ്രധിനിതി സമ്മേളനം ഒഴുകൂര്‍ കളത്തി പറമ്പ് ബി.അബ്ദുഹാജി നഗറില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്‌തു. മുജീബ് കാടേരി.അന്‍‌വര്‍ സാദാത്ത് ഹുദവി എന്നിവര്‍ ക്ലാസെടുത്തു. ഹംസ ഹാജി, മൂസ ഹാജി, ശിഹാബ് മാസ്റ്റര്‍ , കെ.പി.ബാസിത്ത്, യു.പി.അഫ്‌സല്‍ , ഷാനിദ് കോഡൂര്‍ , റിയാസ് പുല്‍‌പറ്റ എന്നിവര്‍ പ്രസംഗിച്ചു. എം.പി.മുഹമ്മദലി അദ്ധ്യക്ഷനായിരുന്നു. കെ.ഷഫീഖ് സ്വാഗതവും ഷമീര്‍ നന്ദിയും പറഞ്ഞു.
       പുതിയ ഭാരവാഹികളായി കെ.ഷഫീഖ് മോങ്ങം (പ്രസിഡന്റ്) കരീം പോത്തുവെട്ടി പാറ, ഫിറോസ് കുന്നക്കാട്, ഷാഹിദ് വെസ്റ്റ് (വൈസ് പ്രസിഡന്റ്) ഷമീര്‍ നരവത്ത് (ജനറല്‍ സെക്രട്ടറി) ജാഫര്‍ കളത്തി പറമ്പ്, ജാസിര്‍ പള്ളിമുക്ക്, ഷഫീഖ് വാലഞ്ചേരി (ജൊയിന്റ് സെക്രടറി) റഹൂഫ് അരിമ്പ്ര (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment