ജിദ്ദ-മോങ്ങം മഹല്ല് കമ്മിറ്റി ജനറല്‍ ബോഡി ഫെബ്രുവരി 10 നു

കെ.ഷാ‍ജഹാന്‍
കെ.അലവി ഹാജി പ്രസംഗിക്കുന്നു.      ഹുമയൂണ്‍ കബീര്‍ സമീപം
      ശറഫിയ്യ: ജിദ്ദ-മോങ്ങം മഹല്ല് കമ്മിറ്റിയുടെ പതിനൊന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഫെബ്രുവരി പത്താം തിയ്യതി വ്യാഴാഴ്ച നടത്താന്‍ ഇന്നലെ ശറഫിയ്യ മോങ്ങം  ഹൗസില്‍ ചേര്‍ന്ന ജിദ്ദ-മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി മാസാന്തയോഗത്തില്‍ തീരുമാനിച്ചു.നാട്ടിലെ നിര്‍ധനരായ യുവതികളുടെ വിവാഹ സഹായം ഭവനനിര്‍മ്മാണ സഹായം ചികിത്സാ‍ സഹായം എന്നീ ഇനത്തില്‍ 44000 രൂപ അനുവധിക്കാനും യോഗം തീരുമാനിച്ചു. റിയാദ് ഏരിയാ കമ്മറ്റിയുടെ 2010 വര്‍ഷത്തെ വരിസംഖ്യാ ഇനത്തില്‍ പിരിച്ചെടുത്ത 2010 റിയാല്‍ ജിദ്ദ കമ്മിറ്റി കൈപറ്റിയതായി സെക്രടറി യോഗത്തില്‍ അറിയിച്ചു. 
      സെക്രടറി അല്‍മജാല്‍ അബ്‌ദുറഹ്‌മാ‍ന്റെ ഖിറാ‍‌അത്തോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡ്ന്റ് അലവിഹാജി കോഴിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹുമയൂണ്‍ കബീര്‍ ചേങ്ങോടന്‍ നാട്ടില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ യോഗം മുമ്പാകെ വിശദീകരിച്ച് സംസാരിച്ചു. അഹമ്മദ് വെണ്ണക്കോടന്‍ , കുട്ടി ഹസ്സന്‍ , കുട്ടിയാപ്പു.സി.കെ ,നാസര്‍ യു.പി, തുടങ്ങിയവര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജോയിന്റ് സെക്രടറി സി.ടി.അലവി കുട്ടി സ്വാഗതവും ഹുസൈന്‍ കുഞ്ഞു ചക്കുമ്പുറം നന്ദിയും പറഞ്ഞു.
       യോഗത്തോടനുബന്ധിച്ച് നടന്ന മയ്യിത്ത് നിസ്‌കാരത്തിനു സെക്രടറി അല്‍ മജാല്‍ അബ്‌ദുറഹ്‌മാന്‍ നേതൃത്വം നല്‍കി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment