മോങ്ങം ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് സമ്മേളനം

യാസര്‍ സി.കെ.പി
         മോങ്ങം: മോങ്ങം പട്ടണത്തെ ഹരിത സാഗരമാക്കി ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ബി.അബ്‌ദു ഹാജി നഗറില്‍ ഇന്നലെ നടന്നു. വൈകുന്നേരം ആറരയോടെ ഹില്‍ടോപ്പില്‍ നിന്നു ആരംഭിച്ച പ്രകടനത്തിനു ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സി.കെ.അനീസ് ബാബു വൈസ് പ്രസിഡന്റുമാരായ അബ്‌ദുറഹമാന്‍ കൊല്ലടിക. ടി.പി.റഷീദ്, സെക്രടറി നിഷാദ്,  ജോയിന്റ് സെക്രടറി എം.സി.മുജീബ്, ഷഫീഖ് കോടിതൊടിക എന്നിവരും ടൗണ്‍ മുസ്ലിം ലീഗ് നേതാക്കന്‍മാരും കാരണവന്‍മാരും നേതൃത്വം നല്‍കി.
          ഹില്‍ടോപ്പ് യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റിയുടെ വമ്പിച്ച കരിമരുന്നു പ്രയോഗത്തോടെ തുടക്കം കുറിച്ച് ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോട് കൂടി നൂറു കണക്കിനു പ്രവര്‍ത്തകന്മാര്‍ അണിനിരന്ന പ്രകടനം സമ്മേളന നഗരിയായ ബി.അബ്‌ദു ഹാജി നഗറില്‍ പ്രവേശിച്ചപ്പോള്‍ മോങ്ങം ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ കരിമരുന്നു ഇരുണ്ട മാനത്ത് വര്‍ണ്ണ വിസ്‌മയങ്ങള്‍ തീര്‍ത്തു.
          തുടര്‍ന്ന് നടന്ന സമ്മേളനം ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സി.കെ.അനീസ് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജോയിന്റ് സെക്രടറി ടി.എ.അഹമ്മദ് കബീര്‍ ഉത്ഘാടനം ചൈതു.കെ.മുഹമ്മദുണ്ണിഹാജി എം.എല്‍ .എ, വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് പുതുതായി മുസ്ലിം ലീഗിലേക്ക് കടന്ന് വന്ന മഞ്ഞളാം കുഴി അലി, കെ.കെ.ഷാഹുല്‍ ഹമീദ്, ടി.പി.മുഹമ്മദ് കുട്ടി കൊണ്ടോട്ടി, പാലാട്ട് ശരീഫ്, സി.ടി.അബ്‌ദുള്‍ അസീസ് മോങ്ങം എന്നിവര്‍ പ്രസംഗിച്ചു. 
          സമകാലീക രാഷ്ട്രീയ സമവാക്യങ്ങളെ തകിടം മറിച്ച് കൊണ്ട് മുസ്ലിം ലീഗിന്റെ ഹരിത പാതയിലേക്ക് കാലെടുത്ത് വെച്ച മഞ്ഞളാം കുഴി അലിയെ പഞ്ചായത്ത് മുസ്ലിം ലീഗിനു വേണ്ടി പ്രസിഡന്റ് അബൂബക്കര്‍ ഹാജിയും, ടൗണ്‍ മുസ്ലിം ലീഗിനു വേണ്ടി മുന്‍ പ്രസിഡന്റ് വെണ്ണക്കോടന്‍ കുഞ്ഞിമാനും പൊന്നാടയണിയിച്ചു.പുതുതായി മുസ്ലിം ലീ‍ഗിലേക്ക് കടന്ന് വന്ന ചെറാട്ട് ഹംസ, സി.ടി.അബ്‌ദുള്‍ അസീസ് ദലിത് ലീഗിലേക്ക് വന്ന വിനു മാട്ടകുളത്തിങ്ങല്‍ എന്നിവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം ചൈതു.ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് സെക്രടറി നിഷാദ് മാസ്റ്റര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.പി.റഷീദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പട്ടുറുമാല്‍ ഗായകര്‍ അവതരിപ്പിച്ച “ഇശല്‍ വിരുന്നോടെ” പരിപാടി സമാപിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment