എട്ടാം ക്ലാസുകാരന്റെ മൊബൈലില്‍ ഇരുനൂറോളം അശ്ലീല ക്ലിപ്പുകള്‍

മുഹമ്മദലി മൊബൈല്‍ സിറ്റി
       
      മോങ്ങം: റോഡിലൂടെ നടന്ന് പോയ പെണ്‍കുട്ടിയെ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇരുന്നു ഫോട്ടോയെടുക്കാന്‍ ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ പിടികൂടി മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതിനകത്ത് ഇരുനൂറിലധികം അശ്ലീല ക്ലിപ്പുകള്‍ .
     രണ്ട് ദിവസം മുന്‍പ് മോങ്ങം അരിമ്പ്ര റോഡില്‍ പനപ്പടിയില്‍ നിന്ന് അങ്ങാടിയിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ ഇരുന്നു രണ്ട് കുട്ടികള്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതായി കുട്ടി വീട്ടില്‍ വന്ന് പരാതി പറഞ്ഞതിനെ തുടര്‍ന്ന്‍ സഹോദരനും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തില്‍ ഫോട്ടോയെടുത്തവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ പിടികൂടി കയ്യിലുള്ള മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ഥികളാ‍യ ഇവരില്‍നിന്നും കിട്ടിയ മൊബൈല്‍ മെമ്മെറിയില്‍ ഏതാണ്ട് ഇരുനൂറില്‍ പരം അശ്ലീല വീഡിയോ ക്ലിപ്പുകളും ചിത്രങ്ങളും കണ്ടെത്തി.
       എത്ര ചോദിച്ചിട്ടും ഇത് എവിടെനിന്നു കയറ്റിതന്നു എന്ന കാര്യം കുട്ടികള്‍ വെളിപ്പെടുത്തുന്നില്ല. ചെറിയ കുട്ടികള്‍ ആയതിനാല്‍ മറ്റു സ്ഥലങ്ങളില്‍ പോയി ഇത് സംഘടിപ്പിക്കാനുള്ള സാധ്യത കുറവായതിനാല്‍ മോങ്ങത്ത് ഇത്തരം ക്ലിപ്പുകള്‍ കുട്ടികള്‍ക്ക് കയറ്റി കൊടുക്കുന്ന കേന്ദ്രങ്ങളുണ്ടെന്ന് ന്യായമായും സംശയിക്കണം.     

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment