പ്രവര്‍ത്തനം മരവിച്ച ദര്‍ശന ക്ലബ്ബ്


       മോങ്ങം: ഒരു കാലത്ത് മോങ്ങത്തിന്റെ അഭിമാനമായി സജീവമായി പ്രവര്‍ത്തിച്ചിരുന്ന ദര്‍ശന ക്ലബ്ബ് ഇന്നു പ്രവര്‍ത്തനം മരവിച്ച ഒരു ആള്‍ക്കൂട്ടമായി മാറുകയാണോ എന്ന ന്യായമായ സംശയത്തില്‍ നിന്നാണ് ഈ കുറിപ്പെഴുതുന്നത്.   ഒരു കാലത്ത് ദര്‍ശന ക്ലബ്ബിന്റെ മെമ്പറാവാന്‍ എല്ലാവരും കൊതിച്ചിരുന്നുവെങ്കില്‍ ഇന്നു കാര്യങ്ങള്‍ നേരെ തിരിച്ചാണ് എന്നതാണ് വാസ്‌തവം. കഴിഞ ദിവസം ക്ലബ്ബില്‍ നടന്ന ഭാരവാഹി തിരഞെടുപ്പില്‍ വിരലിലെണ്ണാവുന്ന മെമ്പര്‍മാര്‍ മാത്രമാണ് പങ്കെടുത്തത്. ആളില്ലാ കാരണം കൊണ്ട് മെമ്പര്‍ഷിപ്പ് വിതരണം അടുത്ത ആഴ്‌ച്ച വരെ നീട്ടിയിരിക്കുകയാണെന്നാണറിവ്. മുന്‍പ് മെമ്പര്‍മാരില്‍ നിന്നു ഇരുപതംഗ എക്സിക്യൂട്ടിവിനെ തിരഞ്ഞെടുത്ത് അതില്‍ നിന്നു ഭാരവാഹികളെ തിരഞ്ഞെടുക്കുകയായിരുന്നു പതിവെങ്കില്‍ വേണ്ടത്ത അംഗബലമില്ലാത്തതിനാല്‍ നേരിട്ടു ഭാരവാഹികളെ തിരഞ്ഞെടുക്കെണ്ടി വരുന്നു.
       മുന്‍പ് മോങ്ങത്ത് പാവപെട്ടവര്‍ക്കു ഭക്ഷണ സാധനങ്ങളും രോഗികള്‍ക്കു മരുന്നും എല്ലാം നല്‍കി ഒട്ടേറെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു ക്ലബ്ബ്. എന്നാല്‍ ഇപ്പോഴത്തെ ഭാരവാഹികള്‍ക്ക് അതിനൊന്നും താല്‍‌പര്യമില്ല. എല്ലാവര്‍ക്കും വൈകുന്നേരങ്ങളിലെ ഒരു ടി.വി.കാണല്‍ കേന്ദ്രമായി മാറിയിരിക്കുന്നു ഇന്ന് ക്ലബ്ബ്. ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് വളരെ കൊട്ടിഘോഷിച്ച് തുടങ്ങിയ വെബ് സൈറ്റിനെ കുറിച്ച് യാതൊരു വിവരവുമില്ല. ഒരു ക്രികറ്റ് ബാറ്റ് പ്രശ്നത്തില്‍ സമയോജിതമായി ഇടപെടാതിരുന്നതിനാല്‍ പനപടിയിലെ കുട്ടികള്‍ പിണങ്ങിയപ്പോല്‍ ചെരിക്കകാടിലെ ബാലസംഘം അംഗങ്ങള്‍ മറ്റ് ചില കാരണങ്ങളല്‍ പിണങ്ങി പുതിയ ഒരു ക്ലബ്ബ് തന്നെ രൂപീകരിച്ചു. ഭാരവാഹികളുടെ അനാവിശ്യമായ പിടി വാശിയാണ് ഇന്നത്തെ അവസ്ഥക്ക് കാരണം.
      കലാ കായിക സാംസ്‌കാരിക രംഗങ്ങളില്‍ ഒരു കാലത്ത് മോങ്ങം പ്രദേശത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ദര്‍ശന ക്ലബ്ബിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ വളരെ സങ്കടകരമാണ്. ഒരു പ്രദേശത്തിന്റെ കൂട്ടായ്‌മയായി അറുപതോളം അംഗങ്ങള്‍ ഉണ്ടായിരുന്ന ദര്‍ശന ക്ലബ്ബ് ഇന്നു പത്ത് പതിനഞ്ച് പേരുമായി പോകുമ്പോള്‍ ദര്‍ശ‌നയുടെ ശക്തി കേന്ദ്രങ്ങളീയിരുന്ന പനപ്പടി ചെരിക്കക്കാട് ഭാഗങ്ങളില്‍ നിന്നുള്ള വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമാണുള്ളത്. അടുത്ത കാലം വരെ സജീവമായിരുന്ന കായിക രംഗം ഇപ്പൊള്‍ പൂര്‍ണമായും നിര്‍ജീവമാണ്. ഭാരവാഹികളുടെ പിടി വാശിയും നിബന്ധനകളും കാരണം പല മെമ്പര്‍മാര്‍ക്കും ക്ലബ്ബിനോടു താല്‍‌പര്യമില്ല. മെമ്പര്‍മാരെല്ലാത്തവര്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ താല്‍‌പര്യം കാണിക്കുന്നുമില്ല.
      ഇതു ഒരു നാടിന്റെ പ്രതീക്ഷയായി രണ്ട് പതിറ്റാണ്ട് പിന്നിട്ട ഒരു ക്ലബ്ബിനെ ചരിത്രത്തിന്റെ താളുകളിലേക്ക് പിന്തള്ളിക്കുമോ എന്നു സംശയിച്ചു പോവുകയാണ്. ഇനിയെങ്കിലും വിശയത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ ഭാരവാഹികള്‍ തയ്യാറായില്ലങ്കില്‍ ഒട്ടേറെ പേര്‍ക്ക് വെളിച്ചമേകിയ ഈ തിരിനാളം അണഞ് പോയേക്കാം. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment