മഹല്ല് യോഗം ബഹളത്തില്‍ മുങ്ങി

മോങ്ങം ബ്യൂറോ
           
             മോങ്ങം: മഹല്ല് ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കവെ ടി.പി.ഇസ്‌ഹാക്ക് മൗലവി നടത്തിയ ചില പരാമര്‍ശങ്ങല്‍ ബഹളത്തിന് കാരണമായി. പഴയ കമ്മിറ്റി പിരിച്ച് വിട്ട ശേഷം ബി മുഹദുണ്ണി മാസ്റ്റെറുടെ അദ്ധ്യക്ഷതയില്‍ തുടര്‍ന്ന ജനറല്‍ ബോഡിയില്‍ പ്രസംഗിക്കവെ ഇസ്‌ഹാക്ക് മൗലവി മുസ്ലിം ലീഗിനെതിരെ നടത്തിയ ചില പരാമര്‍ശങ്ങളാണ് ബഹളത്തിന് ഹേതുവായത്.
        മുസ്ലിം ലീഗ് സമ്മേളനത്തിലെ ഗാന മേളയെ സംബന്ധിച്ചായിരുന്നു മൗലവി ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതു പറയാനുള്ള വേദി ഇതല്ലെന്നും അക്കാര്യം ലീഗ് കമ്മിറ്റിയില്‍ പറഞ്ഞാല്‍ മതിയെന്നും പള്ളി കമ്മിറ്റിയല്ല മോങ്ങത്ത് ഗാനമേള നടത്തിയതെന്നും പറഞ്ഞ് ചില അംഗങ്ങള്‍ എഴുന്നേറ്റതോടെ യോഗം ബഹളത്തില്‍ മുങ്ങി.  തുടര്‍ന്ന് ഇസ്‌ഹാക്ക് മൌലവിക്ക് പ്രസംഗം മുഴുവനാക്കാനായില്ല. ബഹളം അനിയന്ത്രിതമായി തുടരവെ സി കെ മുഹമ്മദാലി മാസ്റ്റെര്‍ ഇടപ്പെട്ട് അനവസരത്തിലുള്ള പരാമര്‍ശം ഒഴിവാക്കിയതായി യോഗത്തെ അറിയിച്ചതോടെയാണ് അംഗംങ്ങള്‍ ശാന്തരായത്. 
    സദസ്സിന്റെ നാഡി മിടിപ്പ് അറിയാതെയുള്ള പരാമര്‍ശമാണ് ഇസ്‌ഹാക്ക് മൗലവി നടത്തിയതെന്നാണ് പൊതുവെ അഭിപ്രായം. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment