ബസ് തടഞ്ഞു, സംഘര്‍ഷം

മോങ്ങം ബ്യൂറോ

     മോങ്ങം:സ്‌കൂളിലേക്കുള്ള യാത്രക്കിടെ വിദ്യാര്‍ത്ഥിക്ക് പരിക്കു പറ്റാന്‍ ഇടയായ സംഭവത്തില്‍ ബസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. കഴിഞ്ഞ ദിവസം സ്റ്റോപില്‍ നിന്നും മാറ്റി നിര്‍ത്തിയ ബസ്സിലേക്ക് ഓടിക്കയറിയ വിദ്യാര്‍ത്ഥിക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസ്സിന്റെ വാതില്‍ തട്ടി കൈക്ക് സാരമായ പരിക്കേറ്റതിനാലാണ് കോഴിക്കോട് മഞ്ചേരി റൂട്ടിലോട്ടിലോടുന്ന കിന്‍സ് ബസ് മോങ്ങം ഫെഡറല്‍ ബാങ്കിനു സമീപം വിദ്യാര്‍ത്ഥികള്‍ തടഞ്ഞത്. ബസ് ക്ലീനര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഇടപെടുകയും ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റം നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തു. ട്രിപ്പ് മുടങ്ങിയ ബസ് യാത്രക്കരുടെ ടിക്കെറ്റ് റീഫണ്ട് ചൈതു.
              ഒട്ടനവധി ബസുടമകളും ബസ് ജീവനക്കാരുമുള്ള മോങ്ങത്ത് പൊതുവെ ഇത്തരം വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയോ അതെല്ലങ്കില്‍ ഇത്തരം സംഭവങ്ങളില്‍ ബസ് ജീവനക്കര്‍ക്ക് ഓശാനപാടുകയോ ആണ് പതിവ് മോങ്ങത്തെ വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നവും ബസുകള്‍ സ്റ്റോപില്‍ നിര്‍ത്താത്തതുമായ വിഷയങ്ങള്‍ “എന്റെ മോങ്ങം ന്യൂസ് ബോക്സില്‍ “ ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചൈതിരുന്നു. ഈ പ്രശ്‌നത്തില്‍ ഫലപ്രദമായ ഒരു ജനകീയ ഇടപെടല്‍ അനിവാര്യമാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment