ഒളമതില്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചു

സി.കെ.സിദ്ധീഖ് 
          മോങ്ങം: മോങ്ങം ഒളമതില്‍ റൂട്ടില്‍ ഓട്ടോറിക്ഷാ പാരലല്‍ ശല്ല്യം മൂലം നിര്‍ത്തി വെച്ചിരുന്ന ബസ് സര്‍വീസ് പുനരാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ചേരി കൊണ്ടോട്ടി പോലീസ് സ്റ്റേഷനുകളില്‍ നടന്ന തുടര്‍ ചര്‍ച്ചക്കൊടുവിലാണ് സമരം പിന്‍‌വലിക്കാന്‍ ധാരണയിലായത്. ബസ്സുകള്‍ക്ക് അരമണിക്കൂര്‍ മുന്നില്‍ ഓട്ടോക്കാര്‍ യാത്രക്കാരെ ഒപ്പിച്ച് പാ‍രലല്‍ സര്‍വീസ് നടത്താന്‍ പാടില്ലന്ന ഒത്തുതീര്‍പ്പ് തീരുമാനപ്രകാരമാണ് സര്‍വീസ് പുനരാഭിച്ചതെന്ന് ബസുടമ മുഹമ്മദ് കാരപഞ്ചീരി അറിയിച്ചു.
             ചര്‍ച്ചകളില്‍ മഞ്ചേരി എസ്.ഐ, കൊണ്ടോട്ടി എ.എസ്.ഐ, മുറയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സി.കെ.മുഹമ്മദ്, പൂകൊളത്തൂര്‍ വളമംഗലം നിവാസികള്‍ മോങ്ങത്തെയും പൂക്കൊളത്തൂരിലെയും ഓട്ടോതൊഴിലാളികള്‍ എന്നിവരും ബസ്സുടമകള്‍ക്ക് വേണ്ടി മുഹമ്മദ് കാരപഞ്ചീരി. സി.ടി.മുജീബ് റഹ്‌മാന്‍ അനീസ് ബാബു മാട്ടപറമ്പില്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment