പഞ്ചായത്ത് ക്ലബ്ബുകളുമായി ചര്‍ച്ച നടത്തി

മുഹമ്മദലി വിസ്‌മയ
       മൊറയൂര്‍ : മൊറയൂര്‍ പഞ്ചായത്ത് 2011 പദ്ധതി രൂപീകരണവുമായി ബന്ധപെട്ട് അഭിപ്രായങ്ങള്‍ തേടാന്‍ സന്നദ്ധ സംഘടനകളുമായി ചര്‍ച്ച നടത്തി. മൊറയൂര്‍ പഞ്ചായത്ത് ഓഫീസില്‍ വിളിച്ച് ചേര്‍ത്ത യോഗം അരിമ്പ്ര ബാബു ഉതഘാടനം ചെയ്‌തു. യൂത്ത് കോ-ഓഡിനേറ്റര്‍ സലീം വാലഞ്ചേരി അദ്ധ്യക്ഷനായിരുന്നു.
കായിക താരങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ്
വിതരണം
    ഗ്രാമപഞ്ചായത്തിന്റെ ഈവര്‍ഷത്തെ ബജറ്റ് എങ്ങിനെയായിരിക്കണമെന്നും കലാ കായിക സാംസ്കാരിക മേഖലകളില്‍ എന്തെല്ലാം കര്യങ്ങള്‍ ഉള്‍പെടുത്തണമെന്നും യോഗം ചര്‍ച്ച ചെയ്‌തു. കേരളോത്സവം, ഹരിതവലക്കരണം, ശുചിത്വവല്‍കരണം, തുടങ്ങിയ കര്യങ്ങളില്‍ ക്ലബ്ബുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും യോഗത്തില്‍ ആവിശ്യം ഉയര്‍ന്നു. ക്ലബ്ബുകള്‍ക്ക് ആവിശ്യമുള്ള ഫര്‍ണിച്ചര്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ എന്നിവയെ കുറിച്ച് ക്ലബില്‍ ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്തിനു സമര്‍പ്പിക്കാന്‍ നിര്‍ദ്ധേശം നല്‍കി. അംഗീകാരമുള്ള എല്ലാ ക്ലബ്ബുകളും പഞ്ചായത്തില്‍ റജിസ്റ്റര്‍ ചെയ്യാനും യോഗം തീരുമാനിച്ചു. കേരളോത്സവത്തില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.സകീന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു. സംസ്ഥാന തലത്തിലേക്ക് യോഗ്യതനേറ്റിയവരെ യോഗം അഭിനന്ദിച്ചു.
         മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.സകീന വൈസ് പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍ യൂത്ത് യൂത്ത് കോ-ഓഡിനേറ്റര്‍ സലീം വാലഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുലൈമാന്‍ എന്നിവര്‍ക്കു പുറമെ പഞ്ചായത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പതിനാല് ക്ലബ്ബുകളുടെ ഭാരവാഹികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചര്‍ച്ചയില്‍ പങ്കെടുത്തു. മോങ്ങത്തെ സജീവ സന്നദ്ധ സാംസ്കാരിക സംഘടനകളായ ദര്‍ശന ക്ലബ്ബിനെ പ്രധിനിതീകരിച്ച് സി.കെ.അബ്ദുറഹീം, സി.കെ.പി.യാസിര്‍ എന്നിവരും വിസ്‌മയ ക്ലബ്ബിന്റ് പ്രധിനിതികളായി കെ.പി.ബാസിത്ത്, മുഹമ്മദലി എന്നിവരും പങ്കെടുത്തു

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment