വിസ്‌മയ വാര്‍ഷികം സ്വാഗത സംഘം രൂപീകരിച്ചു

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
         മോങ്ങം: വിസ്‌മയ ആര്‍ട്സ് & സ്‌പോര്‍ട്സ് ക്ലബ്ബിന്റെ അഞ്ചാം വാര്‍ഷികാഘോഷം വിജയിപ്പിക്കുന്നതിനു വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം ചെ‌യര്‍മാനായി കെ.പി.ബാസിത്ത് കണ്‍‌വീനര്‍ സി.കെ.അന്‍സാര്‍ ട്രഷറര്‍ നവാസ്.കെ.ടി എന്നിവരെ തിരഞ്ഞെടുത്തു.
       ജനുവരി 31നു തിങ്കളാഴ്‌ച നടത്തുന്ന വാര്‍ഷികാഘോഷം അകാലത്തില്‍ വിട്ട് പിരിഞ്ഞ് ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകന്‍ കൊല്ലടിക അന്‍സബിന്റെ നാമധേയത്തിലുള്ള നഗരിയിലാണ് സജീകരിക്കുന്നത് 
            വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം, വിസ്‌മയ ക്ലബ്ബ് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ തക്കോല്‍ ധാനം, വെബ് സൈറ്റ് ഉല്‍ഘാടനം, അവാര്‍ഡ് ധാനം, എന്നിവക്ക് പുറമെ വിവിധ കലാപരിപാടികളും അരങ്ങേറും. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment