ദര്‍ശന ക്ലബ്ബ് രക്ത ഗ്രൂപ് നിര്‍ണ്ണയ ക്യാമ്പ് നാളെ

          മോങ്ങം: ദര്‍ശന ക്ലുബ്ബ് ജൂനിയര്‍ ചേംബേര്‍സ് കൊമേര്‍സ്(ജെ.സി.ഐ)മായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൌജന്യ രക്ത ഗ്രൂപ് നിര്‍ണ്ണയ ക്യാമ്പ് നാളെ (ജനുവരി 30 ഞായര്‍)മോങ്ങം ഹോണെസ്റ്റ് ബില്‍ഡിങ്ങില്‍ വെച്ച് നടക്കും. പരിപാടി ഡോ:കെ.അബൂബക്കര്‍ ഉത്ഘാടനം ചെയ്യും. പ്രസ്തുത പരിപാടിയില്‍ വെച്ച് സ്റ്റേറ്റ് ലെബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാനതല വായന മല്‍സരം ഒന്നാം സ്ഥാനം നേടിയ ദിത്ഷാദ ഫാത്വിമ, സംസ്ഥാനതല കേരളോത്സവത്തില്‍ നാന്നൂര് മീറ്റര്‍ ഓട്ട മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ജാബിര്‍ തടപറമ്പ്,സംസ്ഥാന കേരളോത്സവം മാപ്പിളപ്പാട്ടില്‍ മൂന്നാം സ്ഥാനം നേടിയ സല്‍മാന്‍ ഫാരിസ് എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി ആദരിക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment