എ.എം.യു.പി.സ്‌കൂള്‍ പുതിയ കെട്ടിടം ഉല്‍‌ഘാടനം ചെ‌യ്‌തു


ഉസ്‌മാന്‍ മൂച്ചുകുണ്ടില്‍
           മോങ്ങം: മോങ്ങം എ.എം.യു.പി.സ്‌കൂളിന്റെ പുതിയ ബ്ലോക്കും പ്രാര്‍ത്ഥനാ ഹാളും ഉല്‍ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡന്റ് പി.കെ.കുഞ്ഞു പുതിയ കെട്ടിടത്തിന്റെ ഉല്‍‌ഘാടനം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മിച്ച പ്രാര്‍ത്ഥനാ ഹാളിന്റെ ഉല്‍‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സുഹ്‌റ നാണിയാപ്പുവും, നവീകരിച്ച സയന്‍സ് ലാബിന്റെ ഉല്‍‌ഘാടനം കൊണ്ടോട്ടി എ.ഇ.ഒ കെ.പി.ഉണ്ണിയും നിര്‍വ്വഹിച്ചു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണ ഉല്‍‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.സക്കീന നിര്‍വ്വഹിച്ചു
               കലാ കായിക ശാസ്‌ത്ര മേള എന്നിവയില്‍ സബ് ജില്ലാ, ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച് സ്‌കൂളിന്റെ അഭിമാനമായി മാറിയ കുരുന്നു പ്രതിഭകള്‍ക്കുള്ള അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ ഹാഫിയ വിതരണം ചെയ്‌തു. സ്‌കൂളിന്റെ എല്ലാ മേഖലയിലെയും സമഗ്രവികസനത്തിനു അഹോരാത്രം പരിശ്രമിക്കുന്ന മാനേജ്മെന്റ് പ്രധിനിതി വെണ്ണക്കോടന്‍ കുഞ്ഞിമാന് പി.ടി.എ കമ്മിറ്റിയുടെ ഉപഹാരം പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.ഷാക്കിര്‍ സമര്‍പ്പിച്ചു.
                     ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് സി.ഹംസ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി.കെ.ആമിന കുട്ടി ടീച്ചര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.കെ.മുഹമ്മദ്, ബി.കുഞ്ഞുട്ടി, സ്റ്റാഫങ്ങളായ വത്സല ടീച്ചര്‍ റഫീഖ് മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഹെഡ് മിസ്‌ട്രസ് ദേവകി ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രടറി റഷീദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 
  സ്‌കൂളിനാവിശ്യമായ കമ്പ്യൂട്ടര്‍ വാങ്ങാനും കുടിവെള്ള പ്രശ്‌നം പരിഹരിക്കുനതിനും ആവിശ്യമായ ഫണ്ട് അനുവധിച്ച് തരാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞുവിനും, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറാ നാണിയാപ്പുവിനും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.സക്കീനാക്കും നിവേധനം സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന സബ് ജില്ലാ, ജില്ലാ തലങ്ങളില്‍ വിജയിച്ച പ്രതിഭകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച് കാണികള്‍ക്ക് ഹൃദ്യമായ കലാ വിരുന്നൊരുക്കി. കൂടാതെ മജീദും സംഘവും അവതരിപ്പിച്ച മാജിക് ഷോയും ആസ്വാദകരില്‍ കൗതുകമുണര്‍ത്തി. രക്ഷിതാക്കളും നാട്ടുക്കാരുമായ ഒട്ടനവധി പേര്‍ പരിപാടി വീക്ഷിക്കാനെത്തിയിരുന്നു. വിഭവ സമൃദമാ‍യ ഭക്ഷണവും ഉണ്ടായിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment