ഡി.എസ്.എഫിന് വര്‍ണാഭമായ തുടക്കം

മാജി സിദ്ധീഖ് ചേങ്ങോടന്‍

            ദുബൈ: മുപ്പത്തിരണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ദുബൈ ഫെസ്റ്റിവലിന് വര്‍ണാഭമായ തുടക്കം. ദുബൈയുടെ പ്രൌഡി വിളിച്ചോതുന്ന തരത്തില്‍ വളരെ ഗംഭീരമായ തുടക്കം തന്നെയാണ് അധികൃതര്‍ ഒരുക്കിയിരുന്നത്.  ജനുവരി വ്യാഴാഴ്‌ച്ച വെകുന്നേരം ബുര്‍ജ് ഖലീഫ മന്ദിരത്തില്‍ ഉല്‍ഘാടനം നടന്നു. ദേശീയ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു . ബുര്‍ജ് ഖലീഫയിലും ക്രീക്ക് പാര്‍ക്കിലുമായി രണ്ട് പ്രദേശങ്ങളിലായാണ് ഉല്‍ഘാടനചടങ്ങ് ഒരുക്കിയിരിക്കുന്നത്. ഉല്‍ഘാടനം പ്രമാണിച്ച് ദുബൈ ഗ്രീക്ക് പാര്‍ക്കിലേക്ക് മുഴുവന്‍ ആളുകള്‍ക്കും പ്രവേശനം സൗജന്യമാണെന്ന് ഡി എസ് എഫ് സഘാടക സമിതി നേരത്തെ അറിയിച്ചിരുന്നു.
     സംഗീത വാദ്യ മേളങ്ങളും-കലാകായിക പ്രദര്‍ശനങ്ങളും മറ്റു ഒട്ടനവധി സാംസ്കാരിക പ്രദര്‍ശനങ്ങളും വൈകുന്നേരം 7 മണി മുതല്‍ അരങ്ങേറി. രാത്രി 8-30 ഓടുകൂടി ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ തയ്യാറാക്കിയ കരിമരുന്ന് പ്രയോഗം നഗരത്തെ വര്‍ണാഭമാക്കി. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ഈ ഉല്‍ഘാടനച്ചടങ്ങ് ആസ്വധിക്കുവാന്‍ ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു.
      ഇനി ഒരു മാസത്തോളം ദുബൈ നിവാസികളായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും തിരക്കിന്റെയും ആഘോഷ തിമര്‍പ്പിന്റെയും സമയമാണ്.യു.എ.ഇയുടെ വിവിധ എമിറേറ്റ്‌സുകളിലുള്ള മോങ്ങത്ത് നിന്നുള്ള ഏതാണ്ടെല്ലാ പ്രവാസികളും ഷോപ്പിങ്ങ് ഫെസ്റ്റ്‌വെലില്‍ പങ്കെടുക്കാന്‍ വരും ദിവസങ്ങളില്‍ ദുബായില്‍ എത്തിച്ചേരും. ചിലരൊക്കെ ഡി.എസ്.എഫിന്റെ വര്‍ണപ്രഭയിലേക്ക് തങ്ങളുടെ കുടുംബത്തെ കൂടി പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ്.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment