അല്‍ ശബാബ് കുതിക്കുന്നു

സ്‌പോര്‍ട്സ് ലേഖകന്‍ 
        മൊറയൂര്‍ : റോയല്‍ റെയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുഡ്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ അല്‍ ശബാബ് തൃപനച്ചി കെ.ആര്‍.എസ് കോഴികോടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപെടുത്തി. 
     ഉല്‍ഘാടന മത്സരത്തില്‍ ഫ്രണ്ട്സ് മമ്പാടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച അല്‍ ശബാബ് തൃപനച്ചി മലബാറിലെ പ്രബലരായ സവെന്‍സ് ഫുഡ്ബോള്‍ ടീമായ കെ.ആര്‍.എസ് കോഴികോടിനെ സമാന രീതിയില്‍ തന്നെ പരാജയ പെടുത്തിയതോടെ ഇരട്ട വിജയം നേടി അല്‍ ശബാബ് താരതിളക്കത്തോടെ മുന്നേറുകയാണ്. ഇന്ന് പൊന്നൂസ് വള്ളുവമ്പ്രം ടൗണ്‍ ടീം അരീക്കോടിനെ നേരിടും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment