റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചൂ

ഉസ്‌മാന്‍ മൂച്ചി കുണ്ടില്‍‌ ‌ ‌ ശിഹാബ്.സി.കൂനേങ്ങല്‍
സുന്നി ബാല വേദിയുടെ ബാല ഇന്ത്യ
        മോങ്ങം: സ്വതന്ത്ര ഇന്ത്യയുടെ അറുപത്തിരണ്ടാം റിപ്പബ്ലിക്ക് ദിനം മോങ്ങത്തെ മത സാംസ്കാരിക സംഘടനകളും അംഗണവാടികളും വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചൂ. പതാക ഉയര്‍ത്തല്‍ ദേശീയ ഗാനാലാപനം ദേശീയോല്‍ഗ്രധന സന്ദേശം പായസ മുധുര പലഹാര വിതരണം എന്നിവയടക്കമുള്ള വിവിധ പരിപാടികളോടെയാണ് റിപ്പബ്ലിക്ക് ദിനം കൊണ്ടാടിയത്.   
സുന്നി ബാല സംഘം സ്നേഹ വിചാരം 
    സുന്നി ബാല വേദി (എസ്.കെ.എസ്.ബി.വി) “ബാല ഇന്ത്യ“ തീര്‍ത്ത് കൊണ്ട് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത് വളരെ ശ്രദ്ദേയമായി. ബഷീര്‍ ഫൈസി സ്വാഗതം പറഞ്ഞു, ഇര്‍ശാദ് സ്വിബിയാന്‍ മദ്രസ സദര്‍ മുഹല്ലിം അബ്ദുല്‍ഖാദര്‍ ബാഖവി പതാക ഉയര്‍ത്തി.  റാഷിദ് സികെ ദേശീയ ഗാനം ആലപിച്ചു . ഫര്‍ഷാദ്.കെ റിപബ്ലിക്ക് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. റിപ്പബ്ലിക്കിന്റെ സന്ദേശം നല്‍കി കൊണ്ട് യാസര്‍ അറഫാത്ത്, കെടി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു ഹാകിം  നന്ദിയും പറഞ്ഞു.
ദര്‍ശനയില്‍ പതാക ഉയര്‍ത്തിയപ്പോള്‍    സുന്നി ബാല സംഘം എസ്.ബി.എസ് ദേശീയോത്ഗ്രധനത്തില്‍ എന്ന പ്രമേയത്തില്‍ സ്നേഹ വിചാരം നടത്തിയാണ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത്, ഉച്ചക്ക് തടപറമ്പ് ഉമ്മുല്‍ഖുറായില്‍ ഇസ്ലാമിക് കോം‌പ്ലക്‍സില്‍ ദേശീയോത്ഗ്രഥന ക്യാമ്പ് എസ്.എസ്.എഫ് ജില്ലാ സെക്രടറി സികെ സക്കീര്‍ അരിമ്പ്ര ഉല്‍ഘാടനം ചെയ്‌തു. ഡിവിഷന്‍ പ്രതിനിധി ഇബ്രാഹിം പടിക്കല്‍ ക്ലാസെടുത്തു.   തുടര്‍ന്ന് മോങ്ങം അങ്ങാടിയില്‍ പൊതുപരിപാടിയില്‍ എസ്.ബി.എസ് മോങ്ങം യൂണിറ്റ് പ്രസിഡ്ന്റ് നജീബ്.പി പ്രസംഗിച്ചു. ദേശഭക്തി ഗാനത്തോടെ ആരംഭിച്ച പരിപാടി എസ്.എസ്.എഫ് മോങ്ങം സെക്‍റ്റര്‍ ജോയിന്റ് സെക്രടറി സി.കെ.സകീറിന്റെ നന്ദിയോടെ സമാപിച്ചു.
കൂനേങ്ങല്‍ അംഗന്‍‌വാടി
  ദര്‍ശന ക്ലുബ്ബ് ഓഫീസ് പരിസരത്ത് നടന്ന റിപ്പബ്ലിക്ക് ദിന പരിപാ‍ടിക്ക് പ്രസിഡന്റ് വി റഷീദ്, സെക്രെട്രി സി കെ റഹീം,യാസര്‍ സി കെ പി, ഉസ്മാന്‍ ,ശരീഫ് ,സിദ്ദീഖ് നെല്ലേങ്ങല്‍,ശിഹാ‍ബ് തുടങ്ങിയവര്‍ നേത്രത്വം നല്‍കി,പ്രസിഡന്റ് വി റഷീദ് പതാക ഉയര്‍ത്തി.


     കൂനേങ്ങല്‍ അംഗന്‍വാടിയില്‍ വാര്‍ഡ് മെമ്പര്‍ മഠത്തില്‍ ഷമീന പതാക ഉയര്‍ത്തി,കിരുന്നുകളുടെ കലാ പരിപാടികളും പായസ വിതരണവും നടത്തി,  ശിഹാബ് കൂനേങ്ങല്‍ നേത്രത്വം നല്‍കി.
ചെരിക്കക്കാട് അംഗന്‍‌വാടി
    ചെരിക്കകാട് അംഗന്‍വാടിയില്‍ വാര്‍ഡ് മെമ്പര്‍ ആമിന ടീച്ചര്‍ പതാക ഉയര്‍ത്തി, അംഗലവാടി കുട്ടികള്‍  ദേശീയഗാനം ആലപിച്ചു,കര്‍തേടത്ത് മുഹമ്മദ്, ഉണ്ണ്യാലി,റഷീദ് ടിപി,കുഞ്ഞാന്‍, കെ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ നേത്രത്വം നല്‍കി.ബ്രൈറ്റ്സെവെന്‍സ് ക്ലുബ്ബില്‍ ടി.പി.റഷീദ് പതാക ഉയര്‍ത്തി

ബ്രൈറ്റ് സെവ്ന്‍സ് ക്ലബ്ബില്‍ മുന്നൊരുക്കത്തില്‍

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment