കാളികാവിനെ പൂക്കോട്ടൂര്‍ നാണം കെടുത്തി

ആസിഫ് സൈബക്ക് പറാഞ്ചീരി
                   മൊറയൂര്‍ : റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ മത്സരത്തില്‍ കെ എഫ് സി കാളികാവിനെ ഫ്രന്റ്സ് പൂകോട്ടൂര്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപെടുത്തി. മത്സരത്തിന്റെ തുടക്കം മുതലേ കളിയുടെ പൂര്‍ണ്ണ നിയന്ത്രണം കയ്യടക്കിയ പൂകോട്ടൂരിനെ അമ്പരിപ്പിച്ച് കൊണ്ട് ഒമ്പതാം മിനുട്ടില്‍ കെ എഫ് സി യുടെ മുഹമ്മദ് ഫാസില്‍ പൂകോട്ടൂരിന്റെ വല ചലിപ്പിച്ചതോടെ കളി ചൂടുപിടിച്ചു. ശേഷം ഗ്രൌണ്ട് നിറഞ്ഞ് കളിക്കുന്ന പൂകോട്ടൂരിനെയാണ് കണാന്‍ സാധിച്ചത്. തുടര്‍ന്ന് പതിനേഴാം മിനുട്ടില്‍ പൂകോട്ടൂരിന്റെ നൈജീരിയന്‍ താരം ജെനോക്ക അടിച്ച ഒരു ഷോട്ട് ഗോള്‍കീപ്പര്‍ തട്ടി മാറ്റിയെങ്കിലും സെന്റെര്‍ ഫോര്‍വേര്‍ഡ് ജെറൊ സെബാസ്റ്റ്യന്‍ പോസ്റ്റിലെത്തിച്ചതോടെ ഒന്നാം പ്കുതി സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ കളി പൂര്‍ണ്ണമായും കയ്യടക്കിയ പൂകോട്ടൂര്‍ അഞ്ചാം മിനുട്ടില്‍ തന്നെ ഗോള്‍ സ്കോര്‍ചെയ്തു, തുടര്‍ന്ന് പന്ത്രണ്ടാം മിനുട്ടിലും,പതിനെട്ടാം മിനുട്ടിലും ജെനോക്കയും, ജാക്സനും പൂകോട്ടൂരിന്റെ സ്കോര്‍ ഉയര്‍ത്തി. കളി അവസാനിക്കാന്‍ അഞ്ച് മിനുട്ട് ബാക്കി നില്‍ക്കെ പകരനാക്കായി ഇറങ്ങിയ ജംഷീര്‍ പൂകോട്ടൂരിന്റെ സ്കോര്‍ബോര്‍ഡ് തികച്ചൂ (അഞ്ച്,ഒന്ന്)

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment