വിസ്‌മയ വാര്‍ഷികം ഗാനമേള ഒഴിവാക്കി

മോങ്ങം ബ്യൂറോ     
    മോങ്ങം: വിസ്‌മയ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് അഞ്ചാം വാര്‍ഷികാ‍ഘോഷങ്ങളില്‍ ഉള്‍പെടുത്തിയിരുന്ന ഗാനമേള ഒഴിവാക്കിയതായി സംഘാടക സിമതി അറിയിച്ചു. മോങ്ങം മഹല്ല് ഖാദി കെ.അഹമ്മദ് കുട്ടി ബാഖവിയുമായി ക്ലബ്ബ് ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പരിപാടികളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.
        ഗാനമേളക്ക പകരമായി പതിനാല് തവണ സംസ്ഥാന സ്‌കൂള്‍ കലോല്‍ത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ എടരിക്കോട് ടീമിന്റെ കോല്‍ക്കളിയും, റവന്യൂ ജില്ലാ കലോല്‍ത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ വള്ളുവം‌മ്പ്രം എ.എം.യു.പി.സ്‌കൂള്‍ ടീമിന്റെ ഒപ്പനയും, കേരളോത്സവത്തില്‍ സംസ്ഥാന തലത്തില്‍ മപ്പിളപ്പാട്ടില്‍ രണ്ടാം സ്ഥാനക്കാരാനായ പട്ടുറുമാല്‍ ഗായകന്‍ മഞ്ചേരി സ്വദേശി ഷിഫിന്‍ റോഷനും മൂന്നാം സ്ഥാനക്കരനായ മോങ്ങം കാശ്‌മീര്‍ ക്ലബ്ബ് ആര്‍ട്സ് ക‌ണ്‍‌‌വീനര്‍ സല്‍മാന്‍ ഫാരിസും പങ്കെടുക്കുന്ന മാപ്പിള പാട്ടും ഉണ്ടായിരിക്കുമെന്ന് സംഘാടക സിമതി അറിയിച്ചു.
              മോങ്ങത്ത് യൂത്ത് ലീഗ് സമ്മേളനത്തിന്റെ ഭാഗമായി ഗാനമേള നടത്തിയതുമായി ബന്ദപ്പെട്ട് മഹല്ല് ഖാദി വെള്ളിയാഴ്ച്ച പ്രഭാഷണത്തില്‍ രൂക്ഷമായി വിമര്‍ശിച്ച പശ്ചാതലത്തിലാണ് വാര്‍ഷിക പരിപാടികളുമായി ബന്ദ്പെട്ട് ക്ലബ്ബ് പ്രധിനിതികള്‍ ഖാദിയുമായി ചര്‍ച്ച നടത്തിയത്.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment