നിയാസ് വെണ്ണക്കോടന്‍ ഇന്ന് വിവാഹിതനാവുന്നു

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
      മോങ്ങം: “എന്റെ മോങ്ങം ന്യൂസ് ബോക്സ് ” അഡ്‌മിന്‍ പാനല്‍ അംഗവും ടെക്‍നിക്കല്‍ സപ്പോര്‍ട്ടറുമായ നിയാസ് വെണ്ണക്കോടന്‍ ഇന്നു വിവാഹിതനാവുന്നു. പാണ്ടിക്കാട് വള്ളിക്കാപറമ്പില്‍ എന്‍ .വി.അബ്ദുള്‍ ഹമീദ് സുല്ലമിയുടെ മകള്‍ സുഹാദയാണ് വധു. “എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ” പ്രാരംഭ കാലം തൊട്ടെ ആവിശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കി വരുന്ന നിയാസ് മോങ്ങം പനപ്പടിക്കല്‍ താമസിക്കും വെണ്ണക്കോടന്‍ മുഹമ്മദ് മാസ്റ്ററുടെ മകനാണ്.  ദുബായില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാനേജരായണ് ജോലി ചെയ്യുന്ന നിയാസ് ഔദ്യോഗിക തിരക്കുകള്‍ കാരണം വിവാഹത്തിന്റെ രണ്ട് ദിവസം മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്.
       ഇതോടൊപ്പം തന്നെ പി.പി.മുഹമ്മദ് കുട്ടി മദനിയുടെ മകന്‍ പി.പി.നസീഫിന്റെ വിവാഹവും ഇന്ന് ഒരേ വേദിയില്‍ വെച്ച് നടക്കും. മോങ്ങം എ.എം.യു.പി.സ്‌കൂള്‍ അദ്ധ്യാപകനായ നസീഫിനു വധുവായി എത്തുന്നത് അരീക്കോട് ഉഗ്രപുരം ആലുക്കല്‍ മായിന്‍‌‌കുട്ടി സുല്ലമിയുടെ മകള്‍ റബ്‌വയാണ്. അറവങ്കര മെട്രോ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹസല്‍ക്കാരം
      

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment