എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാല

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
      മോങ്ങം: എസ് കെ എസ് എസ് എഫ് മനുഷ്യ ജാലികയോടനുബന്ധിച്ച് മോങ്ങം മേഖല സെമിനാര്‍ ഇരുപതിനു വ്യാഴം 7 മണിക്ക് പുല്ലാരയില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ ഉത്ഘാടനം ചെയ്യുന്ന ഈ പരിപാടിയില്‍സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ മോഡറേറ്ററായിരിക്കും.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്കൊണ്ട് റഹ്‌മാന്‍ ഫൈസി (സമസ്ത) അഡ്വ: പി വി മനാഫ് (മുസ്ലിം ലീഗ്‌) അഡ്വ:കെ സി അഷ്‌റഫ് (സി പി ഐ എം‌‌‌) അഡ്വ:കെ കെ സമദ് (സി പി ഐ‌) വേദ വ്യാസന്‍ (കോണ്‍ഗ്രസ്) സബാഹ് പുല്‍പറ്റ (സോഷ്യലിസ്റ്റ് ജനത) എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ പ്രസിഡന്റ് ടി പി നൂറുദ്ദീന്‍ യമാനി അധ്യക്ഷത വഹിക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment