ജിദ്ധയിലെ തുലാവര്‍ഷം

ജിദ്ദ ബ്യൂറോ

     ജിദ്ദ:ബുധനാഴ്‌ച്ച രാവിലെ മുതല്‍ പെയ്ത ശക്തമായ മഴയില്‍ ജിദ്ദാ പട്ടണം അക്ഷരാര്‍ത്ഥത്തില്‍ പ്രളയക്കെടുതിയിലായി. രാവിലെ ഒമ്പത് മണിമുതല്‍ നേരിയ തോതില്‍ ആരംഭിച്ച മഴ തുടര്‍ന്ന് ശക്തിയാര്‍ജിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ജിദ്ദയിലെ ഏതാണ്ടെല്ലാ റോഡുകളും വെള്ളത്തില്‍ മുങ്ങി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കച്ചവട സ്ഥാപനങ്ങളിലും താമസ സ്ഥലങ്ങളിലും അടക്കം വെള്ളം മൂടി കോടികളുടെ നാശ നഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്.
        കഴിഞ്ഞ അറുപത് വര്‍ഷത്തിനിടക്ക് ജിദ്ദയില്‍ ഇത്ര വലിയ മഴ ഉണ്ടായിട്ടില്ലെന്നാണ് ഇവിടത്തെ സ്വദേശികള്‍ പറഞ്ഞത്.കഴിഞ്ഞ വര്‍ഷം ഒരുപാട് ആളുകള്‍ മരണമടഞ്ഞ ശക്തമായ ഉരുള്‍ പൊട്ടലുണ്ടായെങ്കിലും അന്നു പോലും ഇത്ര ശക്തമായ മഴ ഉണ്ടായിരുന്നില്ല. പഴയ മക്കാ റോഡിനും തഹ്‌ലിയ റോഡിനും ഇടയിലുള്ള സ്ഥലങ്ങളിലാണ് ശക്തമായ മഴലഭിച്ചത്. ജിദ്ദയിലെ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും മഴ ലഭിച്ചു എങ്കിലും അത്ര ശക്തമായിരുന്നില്ല. മലയാളികളടക്കമുള്ളവരുടെ ഒട്ടനവധി സ്ഥാപനങ്ങളിലും താമസ സ്ഥലങ്ങളിലും വെള്ളം കയറി. 
     പല വിദ്ദ്യാഭ്യാസ സ്ഥാപനങ്ങളും കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ചതിനാല്‍ കുട്ടികളെ വീട്ടിലെത്തിക്കാന്‍ കഴിയാതെ വരികയും,പലയിടങ്ങളിലും ഒട്ടനവധി കുട്ടികള്‍ രാത്രിയില്‍ പോലും സ്‌കൂളില്‍ തന്നെ താമസിക്കേണ്ട സാഹചര്യം ഉണ്ടായി. റിപ്പബ്ലിക്ക് ദിനം ആയതിനാല്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ നടത്തുന്ന സ്കൂളുകളില്‍ റിപ്പബ്ലിക്ക് ദിന പരിപാടി പെട്ടന്ന് അവസാനിപ്പിച്ച് കുട്ടികളെ വീട്ടിലെത്തിക്കാമായിരുന്നുവെങ്കിലും കുറ്റകരമായ അനാസ്ഥയാണ് പല വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ ഭാഗത്തുനിന്നുമുണ്ടായത്. ജിദ്ദ-മക്ക എക്സ്പ്രസ് ഹൈവെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതിനാല്‍ മക്കയില്‍ നിന്നും വന്ന കുട്ടികള്‍ മുഴുവനും സ്കൂളുകളില്‍ തന്നെ താമസിക്കേണ്ട സാഹചര്യമുണ്ടായി.
    മോങ്ങം സ്വദേശി പനപ്പടിക്കല്‍ അശ്റഫും കുടുംബവും താമസിച്ഛിരുന്ന ഫ്ലാറ്റ് പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുള്ള സ്വദേശി കുടുംബം തക്ക സമയത്ത് അഭയം കൊടുത്തതിനാല്‍ ആളപായമില്ലാതെ രക്ഷപ്പെട്ടൂ. മോങ്ങം സി.കെ.ബീരാന്‍ ഹുസ്സൈന്‍ എന്ന നാണി, അനുജന്‍ സിദ്ദീഖ് എന്ന കുഞിപ്പ എന്നിവര്‍ താ‍മസിക്കുന്ന പാലസ്തീന്‍ റോഡിലുള്ള ജിദ്ദാ ഹോം ഫര്‍ണിഷിങ്ങ് അപ്പാര്‍ട്ട്മെന്റ് താഴെ നിലയിലുള്ള താമസ സ്ഥലത്തില്‍ വെള്ളം കയറി വസ്‌ത്രങ്ങള്‍ , കമ്പ്യൂട്ടര്‍ , മറ്റൂ തൊഴിലതിഷ്ടിത വസ്തുക്കള്‍ എന്നിവ നശിച്ഛൂ‍. മോങ്ങം പനപ്പടിക്കല്‍ താമസിക്കും ചേങ്ങോടന്‍ ഉമ്മര്‍ പഴയ മക്ക റോഡിലൂടെ തന്റെ വാഹനവുമായി പോകുമ്പോള്‍ വെള്ളം കയറിയത് കാരണം വഹനം നിര്‍ത്തി ഏകദേശം പത്തോളം കിലോമീറ്റര്‍ വെള്ളത്തിലൂടെ നടന്നാണ് റൂമില്‍ എത്തിച്ചേര്‍ന്നത്. വാഹനം കേടുപാടുകളൊന്നും സംഭവിക്കാതെ അടുത്ത ദിവസം കണ്ടെടുത്തു. “എന്റെ മോങ്ങം ന്യൂസ് ബോക്സ്“ ചെയര്‍മാന്‍ ബി.ബഷീര്‍ ബാബുവിന്റെ താമസ സ്ഥലത്ത് കെട്ടിടത്തിന്റെ അണ്ടര്‍ഗ്രൗണ്ട് പൂര്‍ണമായും വെള്ളം കയറിയതിനാല്‍ വൈദ്യുതി ഇത് വരെ പുന:സ്ഥാപിക്കാനായിട്ടില്ല.
                 റൊഡുകളെല്ലാം വെള്ളത്തിനടിയിലായതിനാല്‍ റുവൈസ്, ബാഗ്ദാദിയ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ആളുകളെ ബോട്ടുകളിലാണു രക്ഷപ്പെടുത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിയ ആളുകളെ ഹെലികോപ്റ്ററുകളില്‍ സൗദി ഡിഫെന്‍സ് വിഭാഗം രക്ഷിച്ഛു. ജിദ്ദാ നിവാസികള്‍ക്ക് ആശ്വാസമേകാന്‍ പ്രമുഖ ടെലികോം സ്ഥാപനമായ എസ്.ടി.സി തങ്ങളുടെ ആഭ്യന്തര നെറ്റ്വര്‍ക്കുകളിലേക്ക് വിളിക്കുന്നതിന് പൂര്‍ണ്ണമായും സൌജന്യമേര്‍പ്പെടുത്തിയത് ആ‍ളുകള്‍ക്ക് ഒരുപാട് ഉപകാരപ്രദമായി.  എങ്കിലും നെറ്റ്വര്‍ക്കില്‍ തിരക്കനുഭവപ്പെട്ടതിനാല്‍ ആവശ്യ കോളുകല്‍ വരെ ചെയ്യാന്‍ പാറ്റാത്ത സാഹചര്യമുണ്ടായി. 
    വെള്ളപ്പോക്കം മൂലം ടെലികോം, വൈദ്യുതി, വെള്ളം എന്നിവ ചില സ്ഥലങ്ങളില്‍ ഭാഗിഗമായും, ചില സ്ഥലങ്ങളില്‍ പൂര്‍ണ്ണമായും നിലച്ചൂത് ആളുകള്‍ക്ക് സാരമായ ബുദ്ദിമുട്ടുണ്ടാക്കി.    വെള്ളപ്പോക്കത്തിന്റെ പരിണിത ഫലം ഇന്റെര്‍നെറ്റ് തകാരാര്‍ സംബന്ധിച്ഛതിനാല്‍ എന്റെ മോങ്ങം ന്യൂ‍സ് ബോക്സ് പ്രവര്‍ത്തനവും ഭാഗികമായും, ചില സമയങ്ങളില്‍ പൂര്‍ണ്ണമായും നിലച്ഛു 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment