ലീഗിനെതിരെ ഖാദിയുടെ വിമര്‍ശനം

മോങ്ങം ബ്യൂറോ

 മോങ്ങം മഹല്ല് ഖാദി കെ.അഹമ്മദ് കുട്ടി ബാക്കവി
മോങ്ങം: മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെ പ്രാദേശിക നേതൃത്വത്തിനെതിരെ മോങ്ങം മഹല്ല് ഖാദിയുടെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസം മോങ്ങത്ത് മഞ്ഞളാം കുഴി അലിക്കു നല്‍കിയ സ്വീകരണവുമായി ബന്ധപെട്ട് നടത്തിയ യൂത്ത് ലീഗ് സമ്മേളനത്തില്‍ ഗാനമേളയും കരിമരുന്നു പ്രയോഗവുമായി അധാര്‍മികമായ പ്രവര്‍ത്തനം നടത്തിയതിനെതിരെയാണ് മോങ്ങം മഹല്ല് ഖാദി കെ.അഹമ്മദ് കുട്ടി ബാക്കവി ഇന്നലെ ജുമുഅ: നിസ്‌കാരത്തോടനുബന്ധിച്ച് നടത്തിയ ഉല്‍ബോദന പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്. മുസ്ലിം സമുദായത്തെ പ്രധിനിതാനം ചെയ്‌ത് നാടു നന്നാക്കാനിറങ്ങുന്ന രാഷ്‌ട്രീയ പ്രസ്ഥാനം ഒരു പള്ളിയുടെ മുന്നില്‍ വെച്ച് സ്‌ത്രീകളടക്കം ആടി പാടിയ ഗാനമേളയും സഘടിപ്പിക്കാന്‍ നാണമില്ലെ നിങ്ങള്‍ക്കെന്ന് ബാക്കവി ചോദിച്ചു. ഗാനമേള പോലുള്ള പരിപാടികള്‍ സമൂഹത്തില്‍ അധാര്‍മികത പരത്താനേ ഉപകരിക്കൂ എന്നതിനാല്‍ മേലില്‍ ഇത്തരം പരിപാടികള്‍ നടത്തരുതെന്നും അദ്ധേഹം താക്കീത് ചെയ്‌തു. മഹല്ലില്‍ നടക്കുന്ന ഇത്തരം അധാര്‍മികതള്‍ക്കെതിരെ നിങ്ങള്‍ക്കിഷ്‌ടപെട്ടാലും ഇല്ലങ്കിലും ശരി എനിക്ക് പറയാനുള്ളത് ഞാന്‍ പറയും അദ്ധേഹം നിലപാട് വ്യക്തമാക്കി. 
           അടുത്ത് നടക്കാനിരിക്കുന്ന പള്ളി കമ്മിറ്റി തിരഞ്ഞെടുപ്പില്‍ അഞ്ച് നേരവും പള്ളിയില്‍ വന്ന് ജമാ‍അത്തില്‍ പങ്കെടുക്കുന്ന ധാര്‍മിക ബോധത്തോടെ ജീവിക്കുന്നവരെ മാത്രം തിരഞ്ഞെടുക്കാ‍ന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെ.അഹമ്മദ് കുട്ടി ബാക്കവി മഹല്ല് നിവാസികളോടാവിശ്യപ്പെട്ടു.    
         പള്ളി മഹല്ല് ഭരണ സിമതികളുടെ ചുക്കാന്‍ പിടിക്കുന്ന പ്രദേശത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ കക്ഷിയായ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതാക്കന്‍‌മാരെ മുന്നിലിരുത്തി തന്നെയാണ് ശക്തമായ ഭാഷയില്‍ മഹല്ല് ഖാദിയുടെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നത്. ഗാനമേള കരിമരുന്നു വാദ്യഘോഷങ്ങള്‍ വിവാഹ ആഭാസങ്ങള്‍ സമൂഹത്തിലെ മറ്റ് അധാര്‍മിക പ്രവണതകള്‍ തുടങ്ങിയവ ശക്തമായി എതിര്‍ക്കുന്ന പ്രകൃതക്കാരനാണങ്കിലും മുസ്‌ലിം ലീഗോ അതിന്റെ നേതാക്കന്‍‌മാരോ പ്രതി സ്ഥാനത്ത് വരുന്ന ഇത്തരം വിശയങ്ങളില്‍ പൊതുവെ മൃതു സമീപനം സ്വീകരിക്കുകയോ കണ്ടില്ലന്ന് നടിക്കുകയോ ചെയ്യാറുള്ള ബാക്കവിയുടെ ഇപ്പോഴത്തെ ഈ അപ്രതീക്ഷിത വിമര്‍ശനങ്ങള്‍ മോങ്ങത്തെ പൊതുജനങ്ങള്‍ക്കിടയില്‍ അത്‌ഭുതവും ലീഗ് കേന്ദ്രങ്ങളില്‍ ഞെട്ടലുമുളവാക്കിയിട്ടുണ്ട്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment