അര്‍ഷദും സുഫൈദലിയും വിഷന്‍ ഇന്ത്യാ ജില്ലാ ടീമില്‍

മുഹമ്മദ് അസ്‌ഹറുദ്ധീന്‍
       
     മോങ്ങം:  പത്തനംതിട്ടയില്‍ വെച്ച് നടന്ന ചീഫ് മിനിസ്റ്റ്‌ര്‍ ട്രോഫിക്ക് വേണ്ടിയുള്ള വിഷ്വല്‍ ഇന്ത്യാ സംസ്ഥാന തല ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മലപ്പുറം ജില്ലാ ടീമിന് വേണ്ടി മോങ്ങത്ത്കാരായ രണ്ട് വിദ്ദ്യാര്‍ത്ഥികള്‍ ബൂട്ടണിഞ്ഞു. മോങ്ങം കുയിലം കുന്ന് സി ടി അബ്ദുല്‍ കരീമിന്റെ മകനും മൊറയൂര്‍ വി എച് എം എച്ച് എസ് എസിലെ എട്ടാം തരം വിദ്ദ്യാര്‍ത്ഥിയുമായ മുഹമ്മദ് അര്‍ഷദും മോങ്ങം പാറക്കാട് മാടാലമ്മല്‍ പൂക്കോടന്‍ അബൂബക്കറിന്റെ മകനും മലപ്പുറം എം എസ് പി സ്പോര്‍ട്സ് ഹോസ്റ്റല്‍ എഴാം തരം വിദ്ദ്യാര്‍ത്ഥിയുമായ സുഫൈദലിയുമാണ് ഈ മിടുക്കന്മാര്‍ . പതിനാല് ജില്ലാ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ ത്രശൂരിനെ ആറെ പൂജ്യത്തിനും, എറന്നാകുളത്തിനെ മൂന്നെ ഒന്നിനും പരാജയപ്പെടുത്തിയ മലപ്പുറം ജില്ലാ ടീം തിരുവനന്തപുരത്തിനോട് ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു.
        ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്തെത്തിയ മലപ്പുറം ജില്ലാ ടീമിന്റെ സ്റ്റോപ്പര്‍ ബാക്കുമാരായി ഇരുവരും. മുന്ന് മത്സരങ്ങളില്‍ നമ്മുടെ ജില്ലാ ടീം ഒമ്പത് ഗോളുകള്‍ അടിച്ചപ്പോള്‍ പ്രതിരോധത്തിന്റെ ഉരുക്കു മതില്‍ കെട്ടിയ ഇവരെ മറികടന്ന് എതിര്‍ ടീമിനു മുന്നേറാന്‍ കഴിയത്തതിനാലാണ് രണ്ട് ഗോളുകള്‍ മാത്രം മലപ്പുറത്തിനു വഴങ്ങേണ്ടി വന്നൊള്ളൂവെന്നത് ഇവരുടെ മികച്ച പ്രകടനത്തെയാണ് തെളിയിക്കുന്നത്. ജില്ലാ ജൂനിയര്‍ ടീമിന്റെ വക്കേഷന്‍ ക്യാമ്പിലേക്ക് സെലക്‌ഷന്‍ കിട്ടിയ ഈകുട്ടികള്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കി മോങ്ങത്തിനഭിമാനമകുമെന്ന് നമുക്കു ആശിക്കാം. മുഹമ്മദ് അര്‍ഷദ് മൊറയൂര്‍ വി എച് എം എച്ച് എസ് സ്‌കൂളിലെയും സുഫൈദലി എം.എസ്.പി സ്‌കൂളിന്റെയും സ്‌കൂള്‍ ടീമുകളില്‍ അംഗങ്ങളാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment