ജാബിര്‍ ഇനി തലസ്ഥാനത്ത്

     തിരുവന്തപുരം: മോങ്ങത്തിന്റെ അഭിമാന താരം ജാബിര്‍ ഇന്നു മലപ്പുറം ജില്ലയെ പ്രധിനീതീകരിച്ച് തിരുവനന്തപുരത്ത വെച്ച നടക്കുന്ന സംസ്ഥാന തല കേരളോത്സവത്തില്‍ ട്രാക്കിലിറങ്ങും. ജില്ലാ തലത്തില്‍ 400 മീറ്ററില്‍ രണ്ടാം സ്ഥാനക്കാരനായി സംസ്ഥാനത്തേക്ക് തിരഞെടുക്കപ്പെട്ട ജാബിര്‍ മൊറയൂര്‍ പഞ്ചായത്ത് കേരളോത്സവത്തില്‍ മോങ്ങം ദര്‍ശന ക്ലബ്ബിനെ പ്രധിനിതീകരിച്ച് പങ്കെടുത്താണ് വിജയ മുന്നേറ്റത്തിനു തുടക്കം കുറിച്ചത്. മോങ്ങം തടപറമ്പില്‍ താമസികുന്ന ജാബിര്‍ പ്ലസ് ടു കഴിഞ്ഞു ഇപ്പോള്‍ എകൌണ്ടിങ്ങിനു പഠിക്കുകയാണ്. പങ്കെടുത്ത മത്സരങ്ങളിലെല്ലാം വിജയ ചിഹ്നവുമായി ഫിനീഷ് ചെയ്‌ത ജാബിര്‍ ഈ അനന്തപുരിയില്‍ നിന്നും ജില്ലയുടെ അഭിമാനമയി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് മോങ്ങവും തടപറമ്പും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment