മോങ്ങം എ.എം.യു.പി.പുതിയ ബ്ലോക്ക് ഉല്‍‌ഘാടനം

മോങ്ങം ബ്യൂറോ

                  മോങ്ങം: മോങ്ങം എ.എം.യു.പി.സ്‌കൂളിന്റെ പുതിയ ബ്ലോക്കും പ്രാര്‍ത്ഥനാ ഹാളും ഇന്നു ഉല്‍ഘാടനം ചെയ്യും. രാവിലെ പത്തരമണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വെസ് പ്രസിഡന്റ് പി.കെ.കുഞ്ഞു പുതിയ കെട്ടിടത്തിന്റെ ഉല്‍‌ഘാടനം  നിര്‍വ്വഹിക്കും. ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് സി.ഹംസ അധ്യക്ഷത വഹിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മിച്ച പ്രാര്‍ത്ഥനാ ഹാള്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സുഹ്‌റയും, നവീകരിച്ച സയന്‍സ് ലാബ് കൊണ്ടോട്ടി എ.ഇ.ഒ കെ.പി.ഉണ്ണിയും ഉല്‍‌ഘാടനം നിര്‍വ്വഹിക്കും. 
               കലാ കായിക ശാസ്‌ത്ര മേള എന്നിവയില്‍ സബ് ജില്ലാ, ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച് സ്‌കൂളിന്റെ അഭിമാനമായി മാറിയ കുരുന്നു പ്രതിഭകള്‍ക്കുള്ള അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ ഹാഫിയ വിതരണം ചെയ്യും. വളരെ വേഗത്തില്‍ കെട്ടിടം പണി പൂര്‍ത്തിയാക്കുന്നതിനു സജീവമായ പങ്ക് വഹിച്ച മാനേജ്മെന്റ് പ്രധിനിതി വെണ്ണക്കോടന്‍ കുഞ്ഞിമാന് പി.ടി.എ കമ്മിറ്റി നല്‍കുന്ന ഉപഹാരം പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.ഷാക്കിര്‍ സമര്‍പ്പിക്കും. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.സക്കീന നിര്‍വ്വഹിക്കും.
                     ചടങ്ങില്‍ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി.കെ.ആമിന കുട്ടി ടീച്ചര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി.കെ.മുഹമ്മദ്, ബി.കുഞ്ഞുട്ടി, മാനേജ്മെന്റ് പ്രധിനിതികളായി ബി.മുഹമ്മദലി ഹാജി, ടി.പി.ഉമ്മര്‍ ഹാജി, സ്റ്റാഫങ്ങളായ വത്സല ടീച്ചര്‍ റഫീഖ് മാസ്റ്റര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ഹെഡ് മിസ്‌ട്രസ് ദേവകി ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രടറി റഷീദ് മാസ്റ്റര്‍ നന്ദിയും പറയും

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment