പൊന്നൂസ് 3 ബ്ലാക്ക് ആന്റ് വൈറ്റ്-1

ആസിഫ് സൈബക്ക് പറാഞ്ചീരി
           മൊറയൂര്‍ : റോയല്‍ സവെന്‍സ് ഫുട്ബോള്‍ ടൂര്‍‌ണമെന്റില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബ്ലാക്കാ ആന്റ് വൈറ്റ് കോഴിക്കോടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പൊന്നൂസ് വള്ളുവമ്പ്രം പരാജയപെടുത്തി. വാശിയേറിയ മത്സരത്തില്‍ കേരളത്തിലെ അറിയപെടുന്ന സെവന്‍സ് ഫുട്ബോള്‍ ടീമായ ബ്ലാക്ക് ആന്റ് വൈറ്റിനെ ഒന്നാം കളിയില്‍ തന്നെ കാലിടറിയപ്പോള്‍ ഈടുര്‍ണമെന്റിലെ രണ്ടാം മത്സരത്തിലും രണ്ടാം ജയത്തിന്റെ പൊന്‍‌ തിളക്കമായി പൊന്നൂസ് വള്ളുവമ്പ്രം ജൈത്ര യാത്ര തുടരുകയാണ്. 
            കളിയുടെ എട്ടാം മിനുട്ടില്‍ ആഫ്രിക്കന്‍ താരം ഒനേക്ക വെള്ളുവമ്പ്രത്തിന് വേണ്ടി ആദ്യ ഗോള്‍ നേടി. പന്ത്രണ്ടാം മിനുട്ടില്‍ അസ്‌ലം തിരിച്ചടിച്ചതോടെ കോഴിക്കോട് സമനില നേടി. പതിനെട്ടാം മിനുട്ടില്‍ വീണ്ടും ഒനേക്ക നടത്തിയ മിന്നല്‍ മുന്നേറ്റത്തിലൂടെ വെള്ളുവമ്പ്രം ലീഡ് നേടി (സ്കോര്‍ 2-1)  കളി അവസാനിക്കാന്‍ അഞ്ച് മിനുട്ട് ബാക്കി നില്‍ക്കെ പൊന്നൂസ് വള്ളുവമ്പ്രത്തിന്റെ സെന്റെര്‍ ഫോര്‍വേര്‍ഡ് ഇമ്മാനുവെല്‍ മൈതാനത്തിന്റെ മദ്ധ്യത്തില്‍ നിന്നും തൊടുത്ത് വിട്ട ഒരു ദുര്‍ബലമായ ഷോട്ട് ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട് ഗോള്‍കീപ്പര്‍ രന്‍ജിത്തിനെ കബളിപ്പിച്ച് ഗോളില്‍ അവസാനിച്ചു. കളിയുടെ രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച കോഴിക്കോട് വള്ളുവമ്പ്രത്തിന്റെ  ഗോള്‍ മുഖത്തേക്ക് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കീപ്പര്‍ ജോയ്‌യുടെ തകര്‍പ്പന്‍ പ്രകടനം വെള്ളുവമ്പ്രത്തെ രക്ഷിച്ചു. 
നാളെ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം മിന്‍‌ഹാ വളാഞ്ചേരിയുമായി ഏറ്റ്മുട്ടും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment