മോങ്ങത്ത് പ്രവാസികള്‍ക്കു ഓഫീസ് തുറക്കുന്നു


മോങ്ങം ബ്യൂറോ

         മോങ്ങം:വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മോങ്ങത്തുകാര്‍ അവധിക്കാലത്ത് നാട്ടില്‍ വരുമ്പോഴും പ്രവാസജീവിതം മതിയാക്കി നാട്ടില്‍ വിശ്രമിക്കുന്ന മുന്‍ പ്രവാസികള്‍ക്കും വേണ്ടി ഒരു ഓഫീസ് തുറക്കാന്‍ ആലോചന.
          സൗദി അറേബ്യ, യു എ ഇ, ഖത്തര്‍ , കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലായി ഏതാണ്ട് ആയിരത്തോളം പേര്‍ പ്രവാസ ജീവിതം നയിക്കുന്ന പ്രദേശമായ മോങ്ങത്തെ അസംഘടിതരായ പ്രവാസികള്‍ക്ക് ഒത്തുകൂടാനുള്ള വേദിയായും ആധുനികതയുടെ യുഗത്തില്‍ സൗഹൃതങ്ങളുടെ കണ്ണികള്‍ വേരറ്റ് പോകുമ്പോള്‍ അത് വിളക്കിച്ചേര്‍ക്കാനും ഇതുപകരിക്കാമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.
         നാട്ടിലെ മത-സാമൂഹ്യ-രാഷ്ട്രീയ-ജീവകാരുണ്യ മേഖലകളിലൊക്കെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും മനമറിഞ്ഞ് സംഭാവനകളും സഹായങ്ങളും നല്‍കുന്ന പ്രവാസികളെ നാടിന്റെ പൊതുവായ എല്ലാ വിഷയങ്ങളിലും പൊതുവെ അവഗണിക്കപ്പെടുന്നതായാണ് നാട്ടില്‍ കണ്ടു വരുന്നത്.അതിനാല്‍ തന്നെ ഇനിയെങ്കിലും ഒരു അഡ്രസും ആസ്ഥാനവും ആവശ്യമാണെന്നുമാണ് ഇതിനു വേണ്ടി രംഗത്തിറങ്ങിയവരുടെ വാദം 

           സര്‍ക്കാരില്‍ നിന്നും മറ്റും പ്രവാസികള്‍ക്കു ലഭിക്കേണ്ട ക്ഷേമനിധി പോലുള്ള ആനുകൂല്യങ്ങള്‍ അറിയിപ്പുകള്‍ തുടങ്ങിയവ അതാത് സമയങ്ങളില്‍ അംഗങ്ങളെ അറിയിക്കാനും ആവശ്യ ഘട്ടങ്ങളില്‍ സഹായങ്ങള്‍ ചെയ്യാനുമാണ് ഈ കൂട്ടായ്‌മ കൊണ്ട് ഉദ്ധേശിക്കുന്നത്. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളുമായോ മതങ്ങളോ മത സംഘടനകളുമായോ ഈ കൂട്ടായ്മക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലന്നും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ മോങ്ങത്തുകാര്‍ക്കും ഇതില്‍ അംഗങ്ങളാവമെന്നും സംഘാടകര്‍ അറിയിച്ചു.
      ഇതു സമ്പന്തിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ആദ്യ കൂടിയാലോചനാ യോഗത്തില്‍ അന്‍പതോളം പ്രവാസികള്‍ പങ്കെടുത്തു. ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി കണ്‍‌വീനര്‍ സി.കെ.ആലികുട്ടി. ട്രഷറര്‍ സി.കെ.ബീരാന്‍ ഹുസൈന്‍ എന്ന നാണി ജോയിന്റ് സെക്രടറി എം.സി.അഷ്‌റഫ്, പ്രവാസി റിട്ടേണ്‍സ് ഫോറം മലപ്പുറം ജില്ലാ ജൊയിന്റ് സെക്രട്ടറി എന്‍ .പി.എ ഹമീദ്. ശരീഫ് കെ.പി എന്നിവര്‍ നേതൃത്വം നല്‍കി. 
             തുടര്‍ ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടതിനാല്‍ ഈ വിശയത്തിലെ അന്തിമ തീരുമാനവും കമ്മിറ്റി രൂപികരണവും ഈ മാസം അവസാനത്തോടെ ഉണ്ടാവുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment