മഹല്ല് കമ്മിറ്റിതിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍
      മോങ്ങം മഹല്ല് കമ്മിറ്റിയുടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം പൂര്‍ത്തിയായി. മഹല്ല് പ്രസിഡന്റ് ബി വീരാന്‍ കുട്ടി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മഹല്ല് ജനറല്‍ ബോഡിയില്‍ ജോയിന്റ് സെക്രട്രി സി.കെ.മുഹമ്മദാലി മാസ്റ്റെര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ കെ അലവി കുട്ടി ഹാജിയും അവതരിപ്പിച്ചു. ഇരു റിപ്പോര്‍ട്ടുകളും യോഗം ഏക കണ്ഠേനെ പാസാക്കി.
        തുടര്‍ന്ന് നിലവിലെ ഭരണ സമിതി പിരിച്ച് വിട്ടതായി അദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചുതിനു ശേഷം പ്രൊഫ: മുഹദുണ്ണി മാസ്റ്റെറുടെ അദ്ധ്യക്ഷതയില്‍ തുടര്‍ന്ന ജനറല്‍ ബോഡിയില്‍ ഇസ്ഹാക്ക് മൗലവിയുടെ പ്രസംഗത്തിന് ശേഷം പുതിയ ഭരണസമിതിക്കായുള്ള പാനല്‍ അവതരിപ്പിച്ചു. യോഗം മുമ്പാകെ വന്ന മൂന്ന് പാനലുകളില്‍ ഒരണ്ണം ആവശ്യമായ വിവരങ്ങളില്ലാത്തതിനാല്‍ തള്ളുകയും മറ്റൊരണ്ണം അവതാരകന്‍ തന്നെ പിന്‍ വലിക്കുകയും ചെയ്‌തതിനാല്‍ വണക്കോടന്‍ ഉണ്ണി അവറാന്‍ എന്ന കുഞ്ഞിപ്പ അവതരിപ്പിച്ച് ടി കെ സെയ്‌തുട്ടി പിന്‍താങ്ങുകയും ചെയ്‌തു പാനല്‍ യോഗം ഏകകണ്ഠേനെ അംഗീകരിച്ചു. 
      ജനറല്‍ ബോഡിയില്‍ മഹല്ലിലെ ഇരുന്നൂറ്റി അമ്പതിലധികം പേര്‍ സംബന്ധിച്ചു, ജനറല്‍ ബോഡി തിരഞ്ഞെടുത്ത 36 അംഗ പ്രവര്‍ത്തക സമിതി നാളെ ഇര്‍ശാദു സ്സിബിയാന്‍ മദ്രസയില്‍ യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതോടെ മോങ്ങം മഹല്ല് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment