നന്മക്കായ് നമുക്ക് കൈ കോര്‍ക്കാം      നന്മക്കായ് നമുക്ക് 
കൈ കോര്‍ക്കാം


     ഒരു പൊതു പ്രശ്നത്തില്‍ മഹല്ല് ഖാദി നടത്തിയ കാലിക പ്രസക്തമായ ഒരു മറുപടിക്ക് പിന്തുണ പറയുകയും അത്തരത്തില്‍ നമ്മുടെ സമൂഹത്തില്‍ വേര് പിടിച്ച അനേകം സംഗതികളില്‍ ഒന്ന് കൂടി നമ്മുടെ നാട്ടില്‍ നിന്ന് ഒഴിവാകണം എന്നാ ഉദ്ധേഷത്തോട് കൂടിയും ഞാന്‍ എഴുതിയ ഒരു എഴുത്തിന്റെ പേരില്‍ പിന്നീട് വന്ന നിലപാടുകളും പ്രതികരണങ്ങളും വായിച്ചു. വാദവും മറു വാദവും നിരത്തി മേല്‍കോയ്മ നേടുന്നതിനു പകരം കൂട്ടായ പരിശ്രമത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുന്നതാണ് ഇത്തരം സാമൂഹിക വിഷയത്തില്‍ നമുക്ക് നല്ലത്. മത രാഷ്ട്രീയ സങ്കുജിതത്വങ്ങല്‍കപ്പുറം നമ്മുടെ നാടിന്റെ നന്മക്കായുള്ള കൂട്ടായ്മയില്‍ കൈ കോര്‍ക്കുകയാണ് എന്നും നമുക്ക് നല്ലത്.
         ബഹു മുന്‍ കേരള മുഖ്യ മന്ത്രി സി. എച്. മുഹമ്മത് കോയ ഒരിക്കല്‍ നിയമ സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ ഒരു വാചകം സൂചിപ്പിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.
" മദ്വചനങ്ങള്‍ക്ക് മാര്‍‌ദ്ധവമില്ലെങ്കില്‍ ഉദ്ധേശ ശുദ്ധിയെ എടുത്തു കൊള്‍ക"
സ്‌നേഹപൂര്‍വ്വം 
നിയാസ് വെണ്ണക്കോടന്‍
മോങ്ങം

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment