അഖിലേന്ത്യാ സെവന്‍സ് ഫുഡ്ബോള്‍ മൊറയൂര്‍

സ്‌പോര്‍ട്സ് ലേഖകന്‍ 
      മൊറയുര്‍ : കൊണ്ടോട്ടി ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ് വിന്നേഴ്‌സ് ഗോള്‍ഡ് കപ്പിനും ജന്‍സ് ഇന്ത്യ കൊണ്ടോട്ടി റണ്ണേഴ്‌സ് കപ്പിനും വേണ്ടി മൊറയൂര്‍ റോയല്‍ റെയിന്‍ബോ സംഘടിപ്പിക്കുന്ന അഞ്ചാമത് അഖിലേന്ത്യാ സെവന്‍സ് ഫുഡ്ബോള്‍ മത്സരത്തിനു തുടക്കമായി. 
   പതിനായിരം പേര്‍ക്കിരിക്കാവുന്ന ഗ്യാലറിയാണ് മത്സരം കാണാനെത്തുന്നവര്‍ക്കായി സജീകരിച്ചിരിക്കുന്നത്. വര്‍ണ പകിട്ടാര്‍ന്ന വെടിക്കെട്ടും, 24 കലാകാരന്മാര്‍ ഒരുക്കിയ മ്യൂസിക് സംഘമം, ശൃങ്കാരി മേളം, ബാന്റ് മേളം, അക്വമറ്റിക്ക് ഡാന്‍സ് എന്നിവ ഉല്‍‌ഘാടന ചടങ്ങിന് കൊഴുപ്പേകി.
      ഇന്നലെ നടന്ന ഉല്‍ഘാടന മത്സരത്തില്‍ അല്‍ സബാഹ് തൃപനച്ചി ഫ്രണ്ട്സ് മമ്പാടിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപെടുത്തി. ഇന്നു നടക്കുന്ന മത്സരത്തില്‍ ഇന്നലത്തെ വിജയികളായ അല്‍ ശബാബ് തൃപനച്ചി കെ.ആര്‍ .എസ് കോഴിക്കോടും തമ്മില്‍ ഏറ്റ് മുട്ടും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment