എസ്.എസ്.എഫ് മീലാദുനബി 2011                   മോങ്ങം:എസ് എസ് എഫ് മോങ്ങം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നബിദിനം വളരെ വിപുലമായി തന്നെ ആഘോഷിച്ചു. ഫെബ്രുവരി 17-18 തിയ്യതികളിലായി ഹുബ്ബുറസൂല്‍ പ്രഭാഷണവും ബുര്‍ദ്ദ ആസ്വാദനവും സെമിനാറും നടത്തി.ഉമ്മുല്‍ ഖുറാ മസ്ജിദ് ഇമാം ഇബ്രാഹിം സഖാഫി കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. നബിദിനാഘോഷം പ്രമാണത്തിന്റെ വെളിച്ചത്തില്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 
           ഫെബ്രുവരി 18 ന് നടന്ന സെമിനാറില്‍ ശ്രീ ബാലകൃഷ്ണന്‍ വള്ളിക്കുന്നിന്റെ പ്രഭാഷണം വളരെ അര്‍ത്ഥവത്തായിരുന്നു.“പ്രവാചകന്റെ സ്നേഹ പരിസരം”എന്ന വിഷയം വളരെ ഭംഗിയായി അദ്ദേഹം അവതരിപ്പിച്ചു. തുടര്‍ന്ന് ബുഖാരി ഇശ്കെ അമീന്‍ ബുര്‍ദ്ദ സംഘത്തിന്റെ നേത്രുത്വത്തില്‍ ബുര്‍ദ്ദ ആസ്വാദനം നടന്നു.ഏതാണ്ട് രാത്രിപത്ത് മണിയോടു കൂടി കൊട്ടുകര തങ്ങളുടെ നേത്രുത്വത്തില്‍ നടന്ന ദുആ സമ്മേളനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു. പരിപാടികളെല്ലാം വൈവിദ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വളരെ ശ്രദ്ധേയമായിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment