ഒരേ പഞ്ചായത്തുകാര്‍ തമ്മിലടിച്ചു 3-1 നു വള്ളുവമ്പ്രം ജയിച്ചു.


         മൊറയൂര്‍ : റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ലീഗ് റൌണ്ടില്‍ പൊന്നൂസ് വള്ളുവമ്പ്രം 3-1 ന്യൂ ഫ്രെണ്ട്സ് പൂക്കോട്ടൂരിനെ പരാജയപ്പെടുത്തി.നാട്ടുകാരും ഒരേ പഞ്ചായത്തില്‍ പെട്ടവരാണങ്കിലും തമ്മിലടിച്ച് കളിച്ച ഇരു ടീമുകളും “തനി ഗൊണം” പുറത്തെടുത്തു.
                ഗ്രൗണ്ടിലാകെ നിറഞ്ഞ് കളിച്ച ഇരു ടീമുകളും കാണികളെ ആവേശം കൊള്ളിച്ചു. എട്ടാം മിനുട്ടില്‍ ലെഫ്റ്റ് വിന്‍‌ഗ് ബാക്ക് തൊടുത്തുവിട്ട അപ്രധീക്ഷിത ഗ്രൗണ്ട് ഷോട്ട് വള്ളുവമ്പ്രത്തിനെ 1-0 ന് മുന്നിലെത്തിച്ചു. തുടര്‍ന്ന് പൂക്കോട്ടൂര്‍ അല്‍‌പ്പം ഉണര്‍ന്ന് കളിചെങ്കിലും പതിനെട്ടാം മിനുട്ടില്‍ വള്ളുവമ്പ്രത്തിന്റെ ലെഫ്റ്റ് ഫോര്‍വേഡ് ഒനേക്കെ തൊടുത്തുവിട്ട ഷോട്ട് വീണ്ടും വല ചലിപ്പിച്ചു.14-20 മിനുട്ടുകളില്‍ റഫീക്ക് ഹസ്സന്‍ ലെഫ്റ്റ് വിന്‍‌ഗ് മര്‍സൂക്ക് എന്നിവര്‍ എടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഗോളവസരം നഷ്ടമായി. ഇരുപത്തിനാലാം മിനുട്ടില്‍ പൂക്കോട്ടൂരിന്റെ സെന്റര്‍ ഫോര്‍വേഡിനെ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്ന് റഫീക്ക് ഹസ്സന് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. ആദ്യപകുതി 2-0ന് അവസനിച്ചു
               രണ്ടാം പകുതിയില്‍ കളിയും കയ്യാംകളിയുമായിട്ടായിരുന്നു തുടക്കം . എട്ടാം മിനുട്ടില്‍ ലെഫ്റ്റ് ഔട്ട് ഒനേക്കെ സ്വയം നടത്തിയ മുന്നേറ്റം വള്ളുവമ്പ്രത്തിനെ 3-0 എന്ന സ്‌കോറിലേക്കെത്തിച്ചു. തുടര്‍ന്ന് പതിനഞ്ചാം മിനുട്ടില്‍ പൂക്കോട്ടൂരിന്റെ ലെഫ്റ്റ് ഫോര്‍വേഡ് ജാക്സനെ ഫൌള്‍ ചെയ്‌തതിനെ തുടര്‍ന്ന് റഫറി റെഡ് കാര്‍ഡ് കാണിച്ച് പുറത്താക്കി. പൂക്കോട്ടൂരിന്റെ ഫോര്‍വേഡ് മനപ്പൂര്‍വം മര്‍സൂക്കിനെ അടിച്ചതോടെ കളി പൂര്‍ണമായും കയ്യാങ്കളിയിലേക്ക് പോയി. തുടര്‍ന്ന് ഗ്രൌണ്ട് കാണികള്‍ കയ്യേറി പൂക്കോട്ടൂരിന്റെ കളിക്കാരെ കയ്യേറ്റം ചൈതതോടെ പോലീസെത്തി ലാത്തിവീശി. ഗ്യാലറിയില്‍ കാണികള്‍ തമ്മിലും സഘര്‍ശമുണ്ടായി. രോക്ഷാഗുലരായ കാണികള്‍ പ്ലയേയ്സ് പവലിയന്‍ അടിച്ചു തകര്‍ത്തു. സഘര്‍ഷത്തല്‍ വെള്ളുവമ്പ്രത്തിന്റെ മാനേജര്‍ അസീസിനും പൂക്കോട്ടൂരിന്റെ ഫോര്‍വേഡിനും പരിക്കേറ്റു. ഇവരെ രണ്ട് പേരെയും ഹോസ്പിറ്റെലൈസിസ് ചെയ്‌തു. കളി ഏതാണ്ട് 10 മിനുട്ടോളം മുടങ്ങി. തുടര്‍ന്ന് നടന്ന കളി വളരെ ശാന്തമായിരുന്നു. ഇരുപത്തിമൂന്നാം മിനുട്ടില്‍ പൂക്കോട്ടൂരിന്റെ ജോണ്‍ സെബാസ്റ്റ്യന്‍ അടിച്ച ആശ്വാസ ഗോളോടെ മത്സരം 3-1 ന് വള്ളുവമ്പ്രം വിജയിച്ചു.
സെമി പോയിന്റ് നില

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment