വിസ്‌മയ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു

ഉസ്‌മാന്‍ മൂച്ചി കുണ്ടില്‍

വിസ്‌മയ നിര്‍മിച്ച വീടിന്റെ താക്കോല്‍ ധാനം
എം എല്‍ എ മുഹമ്മദുണ്ണിഹാജി നിര്‍വഹിക്കുന്നു
    മോങ്ങം: വിസ്‌മയ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ അഞ്ചാം വാരഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അന്‍സിബ് നഗറില്‍ നടന്ന പരിപാടി കെ.പി.ബാസിത്തിന്റെ അദ്ധ്യക്ഷതയില്‍ കെ.മുഹമ്മദുണ്ണിഹാജി എം എല്‍ എ ഉത്ഘാടനം ചെയ്‌തു. വിസ്‌മയ ക്ലബ്ബ് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ എം എല്‍ എ മുഹമ്മദുണ്ണിഹാജി വീട്ടുറ്റമസ്ഥന്‍ കൃഷണന്‍ കുട്ടിക്കുട്ടിക്കും കുടുംബത്തിനും കൈമാറി. ക്ലബ്ബിന്റെ ഒഫീഷ്യല്‍ വെബ് സൈറ്റ് www.vismayamongam.com ന്റെ ഉല്‍‌ഘാടനം നഹ്രു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ‌-ഓഡിനേറ്റര്‍ കെ.അനില്‍ കുമാര്‍ നിര്‍വഹിച്ചു.വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു നിര്‍വഹിച്ചു. 
       ആശംസകള്‍ അര്‍പ്പിച്ച് മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍ ഗ്രാമ പഞ്ചായത്ത് മെം‌മ്പര്‍ ബി.കുഞ്ഞുട്ടി വിവിധ ക്ലബ്ബുകളെ പ്രധിനിതീകരിച്ച് കൊണ്ട് സി.കെ.എ.റഹീം (ദര്‍ശന) മന്‍സൂര്‍ (കാശ്‌മീര്‍) ഇബ്രാഹീം മാസ്റ്റര്‍ (വിന്‍‌വേ) എം.സി.അബ്ദുറഹമാന്‍ (ക്ലാസിക്) വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നായി പി.ദാസന്‍ (സി.പി.ഐ.എം) മഠത്തില്‍ സാദിഖലി (ജനതാദള്‍ എസ്) സി.ഹംസ (സോഷ്യലിസ്റ്റ് ജനത) സി.കെ.മുഹമ്മദലി മാസ്റ്റര്‍ (മുസ്ലിം ലീഗ്) എന്നിവര്‍ പ്രസംഗിച്ചു. സി.കെ അന്‍‌സാര്‍ സ്വാഗതവും സമീനുല്‍ ഹഖ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ തരം കലാപരിപാടികളും അരങ്ങേറി  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment