കൊട്ടപ്പുറം മേല്‍മുറിയെ പരാജയപ്പെടുത്തി

ആസിഫ് സൈബക്ക്
          മൊറയൂര്‍ : റോയല്‍ റയിന്‍ബൊ സെവെന്‍സില്‍ ഇന്നലെ ന്യു കാസില്‍ കൊട്ടപ്പുറം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എഫ് സി മേല്‍മുറിയെ പരാജയപ്പെടുത്തി. തുടക്കം മുതല്‍ തന്നെ ഇരു ടീമുകള്‍ക്കും പല അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ഇരുപതാം മിനുട്ടില്‍ കൊട്ടപ്പുറത്തിന്റെ രമേശ് നടത്തിയ ഒരു നല്ല മുന്നേറ്റവും ഗോളാക്കാന്‍ കഴിഞ്ഞില്ല. കളിയുടെ ഇരുപത്തിഅഞ്ചാം മിനുട്ടില്‍  രമേശ് തന്നെ നടത്തിയ മറ്റൊരു മുന്നേറ്റം ഫോര്‍വേര്‍ഡ് ഉമ്മറിലൂടെ കൊട്ടപ്പുറം ലീഡ് നേടി (സ്കോര്‍ 1-0) രണ്ടാം പകുതിയില്‍ മേല്‍മുറി ഉണര്‍ന്ന് കളിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാ‍ധിച്ചില്ല. രണ്ടാം പകുതിയില്‍ പൊതുവെ വിരസമായ കളിയാണ് കാണാന്‍ കഴിഞ്ഞത്. കളി അവസാനിക്കാന്‍ അഞ്ച് മിനുട്ട് ബാക്കി നില്‍ക്കെ ഫോര്‍വേര്‍ഡ് ഉമ്മര്‍ നല്‍കിയ അതി മനോഹരമായ പാസ് രമേശ് ഗോളാക്കിയതോടെ മേല്‍മുറിയുടെ പരാജയം ഉറപ്പിച്ചു. (സ്കോര്‍ 2-1)  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment