സെല്‍ഫ് ഗോള്‍ പൂക്കോട്ടൂരിനെ തുണച്ചു

ആസിഫ് സൈബക്ക്
          മൊറയൂര്‍ : റോയല്‍ റെയിന്‍ബോ സവെന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റി ഇന്നലെ നടന്ന മത്സരത്തില്‍ ന്യൂ ഫ്രന്‍ഡ്സ് പൂക്കോട്ടൂ‍ര്‍ ജവഹര്‍ മാവൂരിനെ ഒരു ഗോളിനു പരാജയപ്പെടുത്തി. കളിയുടെ ആദ്യ മിനുട്ടിലായിരുന്നു അപ്രതീക്ഷിതമായ ഗോള്‍ പിറന്നത്.ജവഹര്‍ മാവൂരിന്റെ ഗോള്‍ കീപ്പറും, സ്റ്റോപ്പര്‍ ബാക്ക് റസ്സാക്കും തമ്മിലുള്ള ആശയക്കുഴപ്പത്തിനിടയില്‍ സെല്‍ഫ് ഗോള്‍ ആവുകയായിരുന്നു. ഇരു ടീമുകളും നല്ല മത്സരമായിരുന്നു കാഴ്ച വച്ചത്. മാവൂര്‍ നല്ല കളിയാണ് പുറത്തെടുത്തത്. ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ഗോളിക്ക് പരിക്ക് പറ്റിയത് പൂക്കോട്ടൂരിനെ ബുദ്ധിമുട്ടാക്കി.    

             രണ്ടാം പകുതിയുടെ ആദ്യ മിനുട്ടില്‍ മാവൂര്‍ ആക്രമിച്ഛ് കളിച്ചെങ്കിലും അവസരം മുതലക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പത്തൊന്‍പതാം മിനുട്ടില്‍ സ്റ്റോപ്പര്‍ ബാക്ക് റസ്സാക്ക് ഇടത് വിംഗിലൂടെ പോസ്റ്റിലേക്ക് ലോബ് ചെയ്തെങ്കിലും ഗോള്‍ അകുമെന്ന് പ്രതീക്ഷിച്ച അവസരം ഗോള്‍ കീപ്പര്‍ മനോഹരമായി തട്ടിപ്പുറത്താക്കി. കളി തീരാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ വലതു വിംഗില്‍ നല്‍കിയ ക്രോസ്സ് പാസിലൂടെ ലഭിച്ച സുവര്‍ണ്ണാവസരം സെന്റര്‍ ഫോര്‍വേഡ് റഷീദിനു മുതലക്കാന്‍ കഴിഞില്ല. ഇന്ന് കളിയില്ല

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment