ലിറ്റില്‍ ഇന്ത്യാ വാര്‍ഷികം ഇന്നു

റംഷാദ് ചുണ്ടക്കാടന്‍
     മോങ്ങം: ലിറ്റില്‍ ഇന്ത്യാ പബ്ലിക്ക് സ്കൂള്‍ വാര്‍ഷികം ഇന്നു ഉച്ചക്ക് രണ്ട് മണിക്ക് കേരള സംഗീത നാടക അക്കാദമിയുടെ ഏറ്റവും നല്ല ഗായകനുള്ള അവാര്‍ഡ് നേടിയ കൈരളി ചാനല്‍ പട്ടുറൂമാല്‍ ജേതാവ് ശ്രീ അജയ് ഗോപാല്‍ ഉത്ഘാടനം ചെയ്യും. പ്രമുഖ ഗാന രചയിതാവ് രമേശ് കാവില്‍ മുഖ്യ അഥിതിയായിരിക്കും. ലിറ്റില്‍ ഇന്ത്യാ പബ്ലിക്ക് സ്‌കൂള്‍ ചെയര്‍മാന്‍ കാപ്പന്‍ ജബ്ബാര്‍ അദ്ധ്യക്ഷത വഹിക്കും. മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.സകീന, പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ.സലാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും 
   രണ്ട് ദിവസമായി തുടരുന്ന സഹോദയ റീജിനല്‍ കിഡ്സ് ഫെസ്റ്റ് ഇന്നലെ സമാപിച്ചു. പത്ത് സ്‌കൂളുകളില്‍ നിന്നായി എല്‍ കെ ജി മുതല്‍ രണ്ടാം തരം വരെയുള്ള കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment