വിസ്‌മയയുടെ ശ്രമധാനം നാടിനു മാതൃക


              മോങ്ങം: ആലംഭമില്ലാത്ത കുടുംബത്തിന് അന്തിയുറങ്ങാനൊരു വീട് നിര്‍മിച്ച് നല്‍കി മോങ്ങം വിസ്‌മയ ക്ലുബ്ബ് നാടിന് മാത്രകയാവുന്നു. മോങ്ങം കിഴക്കേതലയില്‍ പൊറ്റമ്മല്‍ കൃഷ്‌ണന്‍ കുട്ടിക്കും കുടുംബത്തിനുമാണ് നാട്ടിലെ ഒരു സാംസ്‌കാരിക സംഘടന തണലേകിയത്.തയ്യല്‍ ജോലിക്കാരാനായ കൃഷ്‌ണന്‍ കുട്ടിയും കുടുംബവും താമസിച്ചിരുന്ന പഴയ വീടിന്റെ മണ്‍കട്ടകൊണ്ടുള്ള ചുമരും, പട്ടികയും കൈകോലും പാടെ നശിച്ച് സുരക്ഷിതമായി അന്തിയുറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ദിവസ വരുമാനം അന്നന്നത്തെ ചിലവിന് തികയാത്ത ഒരു അവസ്ഥയില്‍ മാനസിക രോഗിയായ കൃഷ്‌ണന്‍ കുട്ടിക്ക് വീട് പുതുക്കി പണിയുക എന്നത് ആലോചിക്കാവുന്നതായിരുന്നില്ല. ഈഘട്ടത്തിലാണ് ആ ദൌത്യം വിസ‌മയ ക്ലബ്ബ് ഏറ്റെടുക്കുന്നത്. 
                              മൂന്ന് ലക്ഷത്തില്‍ പരം രൂപ ചിലവഴിച്ച് നിര്‍മിച്ച വീടിന് ഗ്രാമ പഞ്ചായത്ത് ദയ സധന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുപ്പത്തിയ്യായിരം രൂപയും, ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി അയ്യായിരം രൂപയും നല്‍കി . ബാക്കി തുക നല്ലവരായ നാട്ടുകാരില്‍ നിന്ന് പിരിവെടുത്താണ് പണി പൂര്‍ത്തിയാക്കിയത്. വീട് നിര്‍മ്മാണത്തിനാവശ്യമായ സിമന്റും കമ്പിയും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു വലിയ മനസ്സിനുടമ സംഭാവന നല്‍കി.
                         ഈ സംരംഭത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ വേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തിച്ച നിര്‍മാണ കമ്മിറ്റിയുടെ കജാഞ്ചികൂടിയാ‍യ കുടുക്കന്‍ അഹമ്മദ് ഹാജി, താണിപ്പറ്റ മുഹമ്മദാജി എന്നിവരുടെ സേവനം എടുത്ത് പറയേണ്ടതാണ്. ഈസംരഭവുമായി സഹകരിച്ച എല്ലാവര്‍ക്കും വിസ്മയ ക്ലബ്ബ് ഭാരവാഹികള്‍ നന്ദി പ്രകാശിപ്പിക്കുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment