സി.കെ.ഹംസക്ക് ഒന്നാം സ്ഥാനം

ജിദ്ദ:ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ.സി എഫ്) ജിദ്ദ സെന്‍‌ട്രല്‍ കമ്മിറ്റി ധര്‍മബോധനം കാമ്പയിന്റെ ഭാഗമായി ശറഫിയ്യ മര്‍ഹബ ഓഡിറ്റോറിയത്തില്‍ സഘടിപ്പിച്ച “സര്‍ഗ്ഗലയം 2011”ല്‍ മലയാളം പ്രബന്ധ രചനയില്‍ ജനറല്‍ വിഭാഗത്തില്‍ സി കെ ഹംസ മോങ്ങം ഒന്നാം സ്ഥാനം കരസ്ഥമാക്കി.“വിസ്മയ വ്യക്തിത്വം, നിസ്‌തുല നിദര്‍ശനം” എന്ന വിഷയത്തിലാണ് മത്സരം സഘടിപ്പിച്ചത്. മാര്‍ച്ച് ഇരുപത്തിനാലിന് മദീനയില്‍ വെച്ച് സഘടിപ്പിക്കുന്ന ദേശീയ സാഹിത്ത്യോത്സവത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് ഹംസ.“തിന്മയുടെ വിപാടനം,നന്മയുടെ വീണ്ടെടുപ്പ്” എന്ന കാലിക പ്രസക്ത സന്ദേശവുമായി ജനുവരി ഏഴിന് തുടക്കം കുറിച്ച കാമ്പയിന്‍ ഏപ്രില്‍ എട്ടിന് സമാപിക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment