എസ്.എസ്.എഫ് മീലാദു നബി നാളെ


           മോങ്ങം ശാഖാ എസ് എസ് എഫ് ന്റെ ഈ വര്‍ഷത്തെ നബിദിനാഘോഷം ഇന്നും നാളെയും വിപുലമായ പരിപാടികളോടെ കൊണ്ടാടും. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഹസനിയ്യാ സെകണ്ടറി   മദ്രസ്സാ വിദ്ദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളോടെ തുടക്കം കുറിക്കും, തുടര്‍ന്ന് ഉമ്മുല്‍ ഖുറാ മസ്ജിദ് മുദരിസ്സ് ഇബ്രാഹീം സഖാഫി കോട്ടൂര്‍ മദ്ഹൂറസ്സൂല്‍ പ്രഭാഷണം നടത്തും.
    പതിനെട്ടിന് (വെള്ളിയാഴ്ച) നാല് മണിക്ക് എസ് എസ് എഫ് സെക്ടര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുനബി സ്നേഹം എന്ന വിശയത്തിലധിഷ്ടിതമായ സെമിനാറില്‍ ബാലക്ര് ഷ്ണന്‍ വള്ളിക്കുന്ന്, റിട്ടയര്‍ ഡപ്യൂട്ടി കലക്‌ടര്‍ ഇ.കാവുട്ടി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. എസ് എസ് എഫ് ജില്ലാ സെക്രടറി സക്കീര്‍ മാസ്റ്റെര്‍ വിശയം അവതരിപ്പിക്കും.മഗ്‌രിബ് നിസ്‌കാരാനന്തരം ബുഖാരി ഇശ്കെ അമീന്‍ ബുര്‍ദ്ദാ സംഘത്തിന്റെ ബുര്‍ദ്ദാ ആസ്വാദനവും ,ശേഷം ദുആ സമ്മേളനവും നടക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment