യു എ ഇ മീലാദു ശരീഫ് ആഘോഷിച്ചു


              ദുബായ്: യു എ ഇ വിപുലമായി മീലാദു ശരീഫ് ആഘോഷിച്ചു. യു എ ഇ യിലെ വിവിധ എമിറേറ്റുകളുടെ കീഴില്‍ വൈവിധ്യമാര്‍ന്ന ഘോഷയാത്രയോടു കൂടിയാണ് മീലാദു ശരീഫ് കൊണ്ടാടിയത്. മീലാദു ശരീഫ് പ്രമാണിച്ച് സ്കൂളുകള്‍ക്കും വിവിത മതസ്ഥാപനങ്ങള്‍ക്കും ഗവെണ്മെന്റ് ഓഫീസുകള്‍ക്കും മറ്റു ഗവണ്മെന്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധിയാണ് യു എ ഇ ഗവണ്മെന്റ് നല്‍കിയത്. 
                      ഷാര്‍ജയില്‍ നടന്ന നബി ദിന പ്രഭാഷണത്തില്‍ ബഹ്‌റൈനിലും മറ്റും നടക്കുന്ന കലാപത്തെ അപലപിച്ചുകൊണ്ട് ഷാര്‍ജ ഷൈക്ക് സംസാരിക്കുകയും എല്ലാ മതസ്ഥരും കൈകോര്‍ത്ത് ഒറ്റക്കെട്ടായി യു എ ഇ യുടെ മുന്നേറ്റത്തില്‍ പങ്കാളികളാകണമെന്നും പ്രസിഡന്റ് ആഹ്വാനം ചൈതു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment