മോങ്ങത്ത് ഓവു ചാല്‍ നിര്‍മാണം സജീവം


                    മോങ്ങത്ത് നാഷണല്‍ ഹൈവേയുടെ വശങ്ങളില്‍ ഓവുചാല്‍ നിര്‍മാണം സജീവമായി പുരോഗമിക്കുന്നു. ഒളമതില്‍ റോഡ് മുതല്‍ പാലക്കാട് വരെയുള്ള സ്ഥലത്തേക്കാണ് ഇപ്പോള്‍ പണി നടക്കുന്നുകൊണ്ടിരികുന്നത്. ഇരുവശവും കോണ്‍ഗ്രീറ്റ് ചെയ്‌ത് ശകതമായ ഭിത്തിയോട് കൂടിയും നല്ല ആഴത്തിലും നാഷണല്‍ ഹൈവേ വകുപ്പ് നിര്‍മിക്കുന്ന പുതിയ ഓട പണി പൂര്‍ത്തിയാകുന്നതോടെ മഴ കാലത്ത് ഓവുചാല്‍ നിറഞ്ഞ് വെള്ളം റോഡില്‍ കയറുന്നതിനു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ശക്തമായ മഴയില്‍ ഓട നിറഞ്ഞു മഴ വെള്ളം റോഡില്‍ കറി ഗതാഗത തടസ്സം ഉണ്ടാകുന്നതും കച്ചവട സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി നാശ നഷ്‌ടങ്ങള്‍ ഉണ്ടാവുന്നതും മോങ്ങത്തെ പതിവ് കാഴ്ച്ചയായിരുന്നു.
                   ഓടകള്‍ ആഴത്തില്‍ ഉണ്ടാക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും കച്ചവടക്കാര്‍ സഹകരിച്ചാല്‍ മത്രമെ അതു പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉപകാരപ്രധമാവുകയൊള്ളൂ എന്നാണ് നാട്ടുകാരുടെ അഭിപ്രായം. കടകളില്‍ നിന്നു ഒഴിവാക്കുന്ന വേസ്റ്റുകള്‍ പഴകുലതണ്ടുകള്‍ കാര്‍ട്ടണ്‍ പെട്ടികള്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഹോട്ടല്‍ വേസ്റ്റുകള്‍ മുതല്‍ ആവിശ്യമില്ലാത്തതൊക്കെ ഓടയിലേക്ക് തള്ളുന്നത് കച്ചവടക്കാര്‍ അവസാനിപ്പിക്കണം. മുന്‍ വര്‍ഷങ്ങളില്‍ മഴകാലത്ത് മോങ്ങത്തിന്റെ ഹൃദയ് ഭാഗത്ത് രണ്ട് ബസ്റ്റോപ്പികള്‍ക്കിടയില്‍ ഓട അടഞ്ഞ് വെള്ളം ഒഴുകാതെ റോഡിലേക്ക് വെള്ളം ഒഴുകുകയും ഇത് മൂലം അതു വഴി നടക്കാന്‍ പോലും ബുദ്ധിമുട്ടായ സാഹജര്യത്തില്‍ പ്രദേശത്തെ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും ഓടയില്‍ നിന്നു മണ്ണ് നീക്കിയപ്പോള്‍ നൂറ് കണക്കിനു വാഴകുല തണ്ടുകള്‍ നീക്കം ചെയ്‌താണ് വെള്ളം ഒഴുക്കി വിട്ടതെന്ന് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
          മാലിന്യ നിര്‍മാര്‍ജനത്തിനു പഞ്ചായത്ത് മോങ്ങത്ത് ആവിശ്യമായ വേസ്റ്റ് ബോക്സുകള്‍ സ്ഥാപിക്കുകയും എല്ലാ ദിവസവും അത് നീക്കം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്യേണ്ടത് അത്യാവിശ്യമാണ്. ഹോട്ടലുകളില്‍ നിന്നുള്ള മലിന ജലം സ്വന്തം വേസ്റ്റ് വാട്ടര്‍ ടാങ്കില്‍ മത്രമെ നിശ്ചേപിക്കാവു എന്ന നിയമം നിലനില്‍‌ക്കുന്നതിനാല്‍ ഓടയിലേക്ക് വെള്ളം തിരിച്ച് വിടുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും തയ്യാറവണം.
            പുതിയ ഓട സ്ലാബിട്ട് മൂടുന്നതോടെ കാല്‍ നടയാത്രക്കാര്‍ക്ക് സുഖമമായി നടക്കാനുള്ള ഫുട് പാത്തും കൂടി പൊതു ജനത്തിനു വലിയ ഉപകാരമകും. ഏതാണ്ട് ഒന്നര അടി ഉയരത്തില്‍ വരുന്ന കോണ്‍ക്രീറ്റ് നടപ്പാത പൂര്‍ണ്ണമായും ഉപകാരപ്രതമാകണമെങ്കില്‍ കച്ചവടക്കാര്‍ സാധനങ്ങള്‍ ഫുട്  പത്തിലേക്ക് ഇറക്കിവെക്കുന്നത് നിര്‍ത്തലാക്കണം. ഇത്തരം പ്രവണത കാല്‍നട യാത്രക്കാര്‍ക്ക് വളരേ ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ഇതിനകം തന്നെ കച്ചവടക്കാര്‍ക്ക് താക്കീത് നല്‍കിയതാണ്. ഫുഡ് പാത്ത് കയ്യേറുന്നതും ഓടകളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതുമായ വിഷയത്തില്‍ കച്ചവടക്കാരെ ബോധവല്‍ക്കരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പോലുള്ള കച്ചവടക്കാരുടെ സഘടനകള്‍ മുന്നിട്ടിറങ്ങേണ്ടത് അനിവാര്യമാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment