കിഡ്സ് ഫെസ്റ്റ് മോങ്ങത്ത്

ഫൈസല്‍ പാറമ്മല്‍
            മോങ്ങം: മലപ്പുറം സഹോദയ സി ബി എസ് ഇ സ്കൂള്‍ റീജിനല്‍ കിഡ്സ് ഫെസ്റ്റ് ഇന്ന് മോങ്ങം തടപ്പറമ്പ് ലിറ്റില്‍ ഇന്ത്യാ സ്കൂളില്‍ വെച്ച് നടത്തപ്പെടുന്നു.  പത്ത് സ്കൂളുകളില്‍ നിന്നായി എല്‍ കെ ജി മുതല്‍ രണ്ടാം ക്ലാസ്സ് വരെ പഠിക്കുന്ന അറുന്നൂരില്‍ പരം കുട്ടികള്‍ ആക്ഷന്‍ സോംഗ്, കയ്യെഴുത്ത്, പെന്‍സില്‍ഡ്രോയിങ്ങ് ,വാട്ടര്‍ കളറിങ്ങ്, ഒപ്പന, ലൈറ്റ് മ്യൂസിക്, ഗ്രൂപ് ഡാന്‍സ് തുടങ്ങിയ ഇരുപതോളം ഇനങ്ങളില്‍ മത്സരിക്കും. നാല് സ്റ്റേജ്കളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക.സ്റ്റേജിതര മത്സരങ്ങള്‍ ഇന്നലെ നടന്നു. ഫെസ്റ്റിന്റെ ഔദ്യോഗിക ഉല്‍ഘാടനം ഇന്ന്  മലപ്പുറം സവോദയ വൈ:പ്രസിഡന്റ് എം അബ്ദുനാസര്‍ നിര്‍വ്വഹിക്കും

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment