എസ് കെ എസ് എസ് എഫ് നബിദിനം ആഘോഷിച്ചു              മോങ്ങം: എസ് കെ എസ് എസ് എഫ് മോങ്ങം യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നബിദിനത്തിന്റെ ഭാഗമായി ഇര്‍ശാദുസ്സ്വിബിയാന്‍ മദ്രസ്സാ പൂര്‍വ്വ വിദ്ദ്യാര്‍ഥി സംഗമവും ബുര്‍ദ്ദാ മജ്‌ലിസും നടത്തി, മഹല്ല് ഖാളി അഹമ്മദ് കുട്ടി ബാഖവി ഉല്‍ഘാടനം ചെയ്തു. ടി പി ലത്തീഫ് അദ്ദ്യക്ഷത വഹിച്ചു. സി കെ മുഹമ്മദ് ബാപ്പു, എസ് വൈ എസ് സെക്രടറി കെ മൊയ്തീന്‍ഹാജി, ജിദ്ദ മോങ്ങം മഹല്ല് കമ്മിറ്റി ട്രഷറര്‍ സി.കെ നാണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പൂര്‍വ്വ വിദ്ദ്യാര്‍ഥികളുടെ ഭക്തി സാന്ത്രമായ ഗാനങ്ങള്‍ സദസ്സിന് കുളിര്‍മ്മയേകി. കുണ്ടൂര്‍ മകസ് വിദ്ദ്യാര്‍ഥികള്‍ ബുര്‍ദ്ദാ മജ്‌ലിസും നടത്തി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment