മോങ്ങത്ത് തീപിടുത്തം

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
         മോങ്ങം: അരിമ്പ്ര റോഡില്‍ ദര്‍ശന ക്ലബ്ബ് ഓഫീസ് സ്ഥിതിചെയ്യുന്ന കറുത്തേടത്ത് മുഹമ്മദാജിയുടെ കെട്ടിടത്തില്‍ തീപിടുത്തം. രാത്രി എട്ടരയോടെയാണ് ക്ലബ്ബിന്റെ സ്‌പോര്‍ട്സ് ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ മുറിയിലാണ് തീ പിടിച്ചത്. തീ പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവം ശ്രദ്ധയില്‍ പെട്ട അയല്‍‌വാസികള്‍ ഓടിയെത്തി പെട്ടന്ന് തന്നെ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഈ കെട്ടിടത്തിലും ഇതിനോട് ചേര്‍ന്ന കോര്‍ട്ടേഴ്‌സിലുമായി പല കുടുംബങ്ങളും താമസിക്കുന്നുണ്ട്. ദര്‍ശന ക്ലബ്ബിന്റെ ഫുട്ബോള്‍ വോളിബോള്‍ ഷട്ടില്‍ നെറ്റുകള്‍ ക്രികറ്റ് ഷട്ടില്‍ ബാറ്റുകള്‍ സ്റ്റമ്പുകള്‍ ചാക്കുകള്‍ ചൂടികള്‍ തുടങ്ങിയ ഒട്ടനവധി സ്‌പോര്‍ട്സ് ഉപകരങ്ങള്‍ കത്തി നശിച്ചു. തീ പിടുത്തത്തില്‍ ദര്‍ശന ക്ലബ്ബിനു ഏകദേശം അയ്യായിരം രുപയിലതികം നഷ്‌ടം സംഭവിച്ചതായി സെക്രടറി സി.കെ.എ.റഹീം അറിയിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment