ജിദ്ദ-മോങ്ങം മഹല്ല് കമ്മിറ്റി ജനറല്‍ ബോഡി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജിദ്ദ ബ്യൂറോ
             ജിദ്ദ: സൗദിയില്‍ ജോലി ചെയ്യുന്ന മോങ്ങം പ്രവാസികളുടെ ജീവകാരുണ്യ കൂട്ടായ്‌മയായ ജിദ്ദ മോങ്ങം മഹല്ല് റിലീഫ് റിലീഫ് കമ്മിറ്റിയുടെ പതിനൊന്നാം വാര്‍ഷിക യോഗത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സെക്രടറി അല്‍ മജാല്‍ അബ്‌ദുറഹ്‌മാന്‍ ഹാജി അറിയിച്ചു. ഫെബ്രുവരി 10 നു വ്യാഴാഴ്ച്ച രാത്രി 7 മണിക്ക് ശറഫിയ്യ ഇം‌പാല ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പതിനൊന്നാം വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും നാഷണല്‍ ഹോസ്‌പിറ്റല്‍ മാനേജിങ്ങ് ഡയരക്‍ടര്‍ വി.പി.മുഹമ്മദലി ഉത്ഘാടനം ചെയ്യും. അല്‍ അബീര്‍ ഗ്രൂപ് മെഡിക്കല്‍ ഡയരക്‍ടര്‍ ഡോക്‍ടര്‍ അബ്‌ദു‌റഹ്‌മാന്‍ അമ്പാടി മുഖ്യ അഥിതിയായിരിക്കും. പ്രമുഖ വാഗ്മി ഷംസുദ്ദീന്‍ നിസാമി കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ പ്രസിഡന്റ് അലവി ഹാജി കോഴിപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും.
         തുടര്‍ന്ന് കമ്മിറ്റി തിരഞ്ഞെടുപ്പൂം ഭാവി പരിപാടികളെ കുറിച്ചുള്ള ചര്‍ച്ചയും കുട്ടികളുടെ കലാ പരിപാടികളും ഭക്ഷണവും ഉണ്ടായിരിക്കുമന്നും ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമിറ്റിയിലേക്കുള്ള വരിസംഖ്യ അടക്കാന്‍ ബാക്കിയുള്ളവര്‍ സെക്രടറിയുമായി 0502676495 എന്ന നമ്പരില്‍ ബന്ധപെട്ട് 2010 ഡിസംബര്‍ വരെയുള്ള കുടിശ്ശിക തീര്‍ക്കണമെന്നും സെക്രടറി അറിയിച്ചു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment