മുസ്ലിം ലീഗ് പതയാത്ര നടത്തി


   മോങ്ങം: മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര മണ്ഡലം പ്രസിഡന്റ് ഉബൈദുള്ള സാഹിബ് ജാഥാ ക്യാപ്റ്റന്‍ അബൂബക്കര്‍ ഹാജിക്ക് പതാക കൈമാറി ഉല്‍ഘാടനം ചെയ്‌തു. വാലഞ്ചേരിയില്‍ നിന്നും ആരംഭിച്ച പദയാത്രക്ക് മൂസ ഹാജി,വി പി അബൂബക്കര്‍ ഹാജി,ഷാഹു ഹാജി,വീരാന്‍ കുട്ടിഹാജി എന്നിവര്‍ നേതൃത്വം നല്‍കി.
   യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. അരിമ്പ്ര ട്രാന്‍സ്ഫോമറില്‍ നടന്ന സമാപനച്ചടങ്ങ് പെരിന്തല്‍മണ്ണ മണ്ഡല യൂത്ത് ലീഗ് സെക്രട്ടറി സുബൈര്‍ ഉല്‍ഘാടനം ചൈതു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment